Snake: വയനാട്ടിലെ സ്വകാര്യ തോട്ടത്തിൽ ഇര വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പ്

വയനാട്ടിലെ(wayanad) സ്വകാര്യ തോട്ടത്തിൽ ഇരവിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. തൊണ്ടർനാട് മീൻമുട്ടിക്ക് സമീപം കാടുവെട്ടുന്നതിനിടെയാണ് പാമ്പിനെ കണ്ടത്.

ഇരയെ വിഴുങ്ങി വിശ്രമിക്കുകയായിരുന്ന പെരുമ്പാമ്പ് ആളനക്കം കേട്ടതോടെ വിഴുങ്ങിയ മാനിനെ ഉപേക്ഷിച്ചു. വിവരമറിഞ്ഞ് മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനപാലകരെത്തി തിരച്ചിൽ നടത്തി. പെരുമ്പാമ്പ് കാടുകയറിയതായി വനംവകുപ്പ് അറിയിച്ചു.

Honeybee: വയനാട്‌ പൊഴുതനയിൽ തേനീച്ചക്കുത്തേറ്റ് ഒരാൾ മരിച്ചു; 15 പേർക്ക് പരുക്ക്

വയനാട്‌(wayanad) പൊഴുതനയിൽ തേനീച്ച(honeybee)യുടെ കുത്തേറ്റ്‌ ഒരാൾ മരിച്ചു. പതിനഞ്ച്‌ പേർക്ക്‌ പരുക്കേറ്റു. രണ്ട്‌ പേരുടെ നില ഗുരുതരമാണ്. പൊഴുതന തേവന സ്വദേശി ബീരാൻ ആണ്‌ മരിച്ചത്‌. തൊഴിലുറപ്പ്‌ ജോലിക്കിടെയാണ്‌ അപകടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel