പഥേര്‍ പാഞ്ചാലി ഏറ്റവും മികച്ച ഇന്ത്യന്‍ സിനിമ, എലിപ്പത്തായവും പട്ടികയില്‍

വിഖ്യാത സംവിധായകന്‍ സത്യജിത്ത് റായുടെ പഥേര്‍ പാഞ്ചാലിയെ ഇന്ത്യന്‍ സിനിമയിലെ ഏക്കാലത്തേയും മികച്ച ചിത്രമായി തെരഞ്ഞെടുത്ത് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്‌സ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പത്ത് സിനിമകളില്‍ പഥേര്‍ പാഞ്ചാലി ഒന്നാമതാവുകയായിരുന്നു. മലയാളത്തില്‍ നിന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ എലിപ്പത്തായവും പട്ടികയില്‍ ഇടംനേടി.

ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്‌സിന്റെ ഇന്ത്യ ചാപ്റ്റര്‍ നടത്തിയ വോട്ടെടുപ്പിലൂടെയായിരുന്നു മികച്ച ചിത്രത്തെ തെരഞ്ഞെടുത്തത്. രഹസ്യമായിട്ടായിരുന്നു വോട്ടെടുപ്പ് നടത്തിയതെന്നും അവര്‍ വ്യക്തമാക്കി.

1955ലാണ് പഥേര്‍ പാഞ്ചാലി റിലീസ് ചെയ്തത്. സത്യജിത്ത് റായുടെ ആദ്യത്തെ സിനിമയായിരുന്നു. 1929ല്‍  ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായ എഴുതിയ അതേ പേരിലുള്ള ബംഗാളി നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. സുബിര്‍ ബാനര്‍ജി, കനു ബാനര്‍ജി, കരുണ ബാനര്‍ജി, ഉമ ദാസ്ഗുപ്ത, പിന്‍കി സെന്‍ഗുപ്ത, ചുനിബല ദേവി എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.

നാലാം സ്ഥാനത്താണ് അടൂരിന്റെ എലിപ്പത്തായം സ്ഥാനം നേടിയത്. 1981ലാണ് ചിത്രം റിലീസ് ചെയ്തത്. ഋത്വിക് ഘടകയുടെ 1960ല്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം മേഘെ ധാക താര, മൃണാള്‍ സെന്നിന്റെ ഭുവന്‍ ഷോം, ഗിരീഷ് കസരവല്ലിയുടെ ഘടശ്രദ്ധ, എംഎസ് സത്യുവിന്റെ ഗരം ഹവ, സത്യജിത്ത് റായുടെ ചാരുലത, ശ്യാം ബെനെഹലിന്റെ അന്‍കുര്‍, ഗുരു ദത്തിന്റെ പ്യാസ, രമേഷ് സിപ്പിയുടെ സൂപ്പര്‍ഹിറ്റ് പടം ഷോലെ എന്നിവയും പട്ടികയില്‍ ഇടംനേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here