സ്‌കൈ ഡൈവ് ചെയ്ത് നസ്രിയ; സന്തോഷം പങ്കുവച്ച് താരം

സ്‌കൈ ഡൈവ് ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് നടി നസ്രിയ നസീം. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവച്ച് താരം തന്നെയാണ് തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായ വിവരം ആരാധകരെ അറിയിച്ചത്. ദുബായിലാണ് താരം സ്‌കൈ ഡൈവ് ചെയ്തത്.

അങ്ങനെ ഇത് സംഭവിച്ചിരിക്കുന്നു. എന്റെ ദൈവമേ ആനന്ദകരം… എന്റെ ദുബായിലേക്ക് വീഴാനായി വിമാനത്തില്‍ നിന്ന് ചാടി. സ്വപ്‌നം യാഥാര്‍ത്ഥ്യമാകും. – നസ്രിയ കുറിച്ചു. നിരവധി താരങ്ങളാണ് നസ്രിയയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രിന്ദ, നിമിഷ സജയന്‍, മൃണാല്‍ താക്കൂര്‍, ഫര്‍ഹാന്‍ ഫാസില്‍, തുടങ്ങിയ നിരവധി പേര്‍ താരത്തിന് ആശംസകളുമായി എത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News