കിളികൊല്ലൂരില്‍ സഹോദരന്‍മാരെ മര്‍ദ്ദിച്ച പൊലീസുകാരുടെ പേരില്‍ ശക്തമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്(VK Sanoj). ഇവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കരുതുന്നു. ഇത്തരം ആളുകളെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്. വിഷയത്തില്‍ ഡിവൈഎഫ്‌ഐ ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും സനോജ് കൂട്ടിച്ചേര്‍ത്തു.
പോലീസുകാരുടെ പേരില്‍ ശക്തമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കിളികൊല്ലൂര്‍ സഹോദരങ്ങളുടെ പേരില്‍ എടുത്ത കള്ള കേസുകള്‍ പിന്‍വലിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പ് വരുത്തുകയും വേണം.
സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സേനയിലെ ഇത്തരം യൂണിഫോമണിഞ്ഞ മാരീചന്‍മാരെ കണ്ടെത്തി മാതൃകാ നടപടികള്‍ സ്വീകരിക്കണമെന്നും വി കെ സനോജ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
ADVERTISEMENT
കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ വിഗ്‌നേഷിനെ വീട്ടില്‍ സന്ദര്‍ശിച്ചു.ആഗസ്റ്റ് 25 നാണ് വിഗ്‌നേഷിനും സഹോദരനായ സൈനികന്‍ വിഷ്ണുവിന് നേരെയും സ്റ്റേഷനകത്ത് വച്ച് കേരളത്തിനും പോലീസ് സേനയ്ക്കും നാണക്കേട് ഉണ്ടാക്കിയ സംഭവം നടന്നത്.മര്‍ദ്ദിച്ചത് മാത്രമല്ല ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് റിമാന്റ് ചെയ്യുകയും പത്രമാധ്യമങ്ങളിലൂടെ മയക്ക്മരുന്ന് കേസ് ഉള്‍പ്പെടെ ചേര്‍ത്ത് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ MDMA കേസിലാണ് ഇവര്‍ റിമാന്റ് ചെയ്യപ്പെട്ടത് എന്ന് ആളുകളെ വിശ്വസിപ്പിക്കാന്‍ ഈ ക്രിമിനല്‍ മനസുള്ള പോലീസിന് കഴിഞ്ഞു. എന്നാല്‍ ജയില്‍ വാസം കഴിഞ്ഞ് ഇറങ്ങിയ സഹോദരങ്ങള്‍ DYFI ജില്ലാ ഭാരവാഹികളെ ബന്ധപ്പെടുകയും ഒക്ടോബര്‍ 5 ന് ഓഫീസില്‍ വന്ന് ജില്ലാ ഭാരവാഹികളോടും മുന്‍ മന്ത്രിയും CPM നേതാവുമായ മേഴ്‌സി കുട്ടിയമ്മയോടും സംഭവങ്ങള്‍ വിശദീകരിച്ച പ്പോഴാണ് വിഷയത്തില്‍
ഗൗരവതരമായ ഇടപെടല്‍ ഉണ്ടായത്. ഒക്ടോബര്‍ 6ന് മേഴ്‌സി കുട്ടിയമ്മയാണ് പോലീസ് കമ്മീഷണറെ കാണാന്‍ ഇവരെയും കൂട്ടി പോയത്. ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികള്‍ അന്ന് തന്നെ കൊല്ലം സിറ്റി പോലീസ് കമ്മീഷണറെ കണ്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിപ്പിക്കുകയുമുണ്ടായി.
ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 13ന് കിളികൊല്ലൂര്‍ പോലീസ് എസ് ഐ അനീഷ്, എ എസ് ഐ പ്രകാശ് ചന്ദ്രന്‍, സി പി ഒ മണികണ്ഠന്‍ പിള്ള എന്നിവരെ സ്ഥലം മാറ്റുകയും ചെയ്തു. തുടര്‍ന്ന് ഒക്ടോബര്‍ 14ന് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി. ഡിവൈഎഫ്‌ഐ സംസ്ഥാന സെന്ററില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ടിരുന്നു.
പോലീസുകാരുടെ പേരില്‍ ശക്തമായ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഈ സഹോദരങ്ങളുടെ പേരില്‍ എടുത്ത കള്ള കേസുകള്‍ പിന്‍വലിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പ് വരുത്തുകയും വേണം. സംസ്ഥാന സര്‍ക്കാറിന്റെ പോലിസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സേനയിലെ ഇത്തരം യൂണിഫോമണിഞ്ഞ മാരീചന്‍മാരെ കണ്ടെത്തി മാതൃകാ നടപടികള്‍ സ്വീകരിക്കണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.