Lewandowski:600 ഗോള്‍ തികച്ച് ലെവന്‍ഡോവ്സ്‌കി

കളിജീവിതത്തില്‍ 600 ഗോള്‍ തികച്ച് റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി(Lewandowski). സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ വിയ്യാറായലിനെതിരായ മത്സരത്തില്‍ ഇരട്ടഗോളടിച്ചതോടെ ലെവന്‍ഡോവ്സ്‌കിക്ക് 601 ഗോളായി.

ഈ നൂറ്റാണ്ടില്‍ ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ശേഷം 600 ഗോളടിക്കുന്ന മൂന്നാമത്തെ താരമാണ്. ബയേണ്‍ മ്യൂണിക് കുപ്പായത്തില്‍ 344 ഗോള്‍, ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ 103 ഗോള്‍, ബാഴ്സയ്ക്കായി 16 ഗോളുമാണ് ലെവന്‍ഡോവ്സ്‌കിക്ക്.

ഇതിനുമുമ്പ് സിന്‍സ് പ്രുസ്‌കോവിനായി 21, ലെച്ച് പൊസ്നാനായി 41 ഗോളുമുണ്ട്. പോളണ്ട് കുപ്പായത്തില്‍ 76 ഗോളുമുണ്ട് മുപ്പത്തിനാലുകാരന്. വിയ്യാറയലിനെതിരെ ബാഴ്സ മൂന്ന് ഗോളിന് ജയിച്ചു. അന്‍സു ഫാറ്റിയാണ് മറ്റൊരു ഗോള്‍ കുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News