
അനുഭവം ഗുരു എന്ന് പറയുന്നത് സ്വന്തം അനുഭവം മാത്രമെന്ന് വാശി പിടിക്കാന്‍ പാടില്ലെന്ന് സംവിധായകന്‍ ലാല്‍ജോസ്(Lal Jose). മറ്റുള്ളവരുടെ അനുഭവവും നമ്മുടെ ഗുരു ആക്കാം. നമ്മളുമായി ബന്ധപ്പെടുന്ന ആളുകളില്‍ നിന്ന് നമുക്ക് അറിവുകള്‍ ലഭിക്കും. അവ നമ്മളെ സ്വാധീനിക്കുകയും നമ്മള്‍ അത് മനസ്സിലാക്കിയെടുക്കുകയും ചെയ്യും.
തന്റെ ജീവിതത്തില്‍ അപ്പന്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം കമല്‍ സാറിനാണ്. തനിക്ക് സിനിമ എന്ന ലോകത്തേക്ക് കമല്‍ സാറാണ് ഒരു എന്‍ട്രി തന്നത്. അത് കഴിഞ്ഞ് ശ്രീനിവാസന്‍ എന്ന നടനാണ് താന്‍ സംവിധായകനാകാന്‍ കാരണം-ലാല്‍ജോസ് പറയുന്നു.
തന്റെ വാര്‍ഷിക വരുമാനം ആറായിരമോ ഏഴായിരമോ മാത്രമായിരുന്നു. ആ കാലത്ത് ഭാര്യക്ക് ജോലിയുണ്ടായിരുന്നത് കൊണ്ടാണ് രക്ഷപ്പെട്ടത്.
പിന്നീട് അസോസിയേറ്റ് ഡയറക്ടറായി ചില സിനിമകളില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ബെറ്റര്‍ റവന്യു കിട്ടാന്‍ തുടങ്ങിയത്. പിന്നീടാണ് സംവിധാനത്തിലേക്ക് കടന്നത്-ലാല്‍ജോസ് പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here