ഞാൻ മമ്മൂക്കയെ പറ്റിച്ചിട്ടുണ്ട് . തുറന്നു പറഞ്ഞ് നടൻ ഇന്ദ്രൻസ്

ഞാൻ മമ്മൂക്കയെ പറ്റിച്ചിട്ടുണ്ട് . DB ഷർട്ട് വാങ്ങിയതാ ന്നും പറഞ്ഞ് ഞാൻ സ്വന്തമായി തുന്നി കൊണ്ടുപോയി കൊടുത്തിട്ടുണ്ട് . അതിട്ട് മമ്മൂക്ക അഭിനയിച്ചിട്ടും ഉണ്ട് . പറ്റിക്കാൻ വേണ്ടി ആയിരുന്നില്ല . എനിക്ക് രക്ഷപ്പെടാൻ ചെയ്തതാണ് . പണ്ട് വിസ എന്നൊരു സിനിമ മമ്മൂട്ടി ചെയ്യുന്ന സമയത്ത് ആണ് സംഭവം . അവിടെ കോസിറ്റ്യും ഡിസൈനർ ആയിരുന്ന ചേട്ടൻ എന്നെയാണ് ഏൽപ്പിച്ചു പോയത് . റെഡിമെഡ് വാങ്ങാനുള്ള സാമ്പത്തികവും ഉണ്ടായിരുന്നില്ല . ഈ കാര്യം വളരെ വൈകിയാണ് ഞാൻ മമ്മൂക്കയോട് തുറന്നു പറഞ്ഞത് . വർഷങ്ങൾക്ക് മുൻപ് നടൻ ഇന്ദ്രൻസ് അവതാരകൻ ജോൺ ബ്രിട്ടാസിന് നൽകിയ ജെ ബി ജംഗ്ഷൻ ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകളാണിത് . നടന്മാരിൽ ആരാണ് അടിപൊളിയായി വസ്ത്രം ധരിക്കുക , മമ്മൂക്കയെ പറ്റിച്ച ഏതെങ്കിലും സന്ദർഭമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ഇന്ദ്രൻസിന്റെ ഈ മറുപടി .

നടന്മാരിൽ ആരുടെ കൂടെ അഭിനയിക്കുമ്പോഴാണ് ഏറ്റവും സന്തോഷം എന്ന് ചോദിച്ചപ്പോൾ പപ്പു ചേട്ടന്റെ കൂടെയും മാള ചേട്ടന്റെ കൂടെയും ജഗതി ചേട്ടന്റെ കൂടെയും ഒക്കെ അഭിനയിക്കുന്നത് സന്തോഷമാണ് എന്നായിരുന്നു ഇന്ദ്രൻസിന്റെ മറുപടി .ഇന്ദ്രൻസ് ഡിസൈൻ ചെയ്യുന്ന വസ്ത്രം ആർക്കാണ് ഏറ്റവുമധികം ചേരുക , ശോഭന , ഉർവശി , സുമലത , സിൽക്ക് സ്മിത എന്ന് ചോദിച്ചപ്പോൾ ചിരിയായിരുന്നു ഇന്ദ്രൻസിന്റെ മറുപടി . അതോടൊപ്പം സംവിധായകരെല്ലാവരോടും തനിക്ക് കടപ്പാടുണ്ട് എന്നും ഇന്ദ്രൻസ് പറഞ്ഞു .

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം ഏതാണെന്ന ചോദ്യത്തിന് കഥാവശേഷം എന്നായിരുന്നു ഇന്ദ്രൻസിന്റെ മറുപടി .ആത്മകഥ എഴുതിയാൽ എന്ത് പേരിടും എന്ന ചോദ്യത്തിന് സൂചിക്കുഴയിലൂടെ എന്നാണ് അദ്ദേഹം പറഞ്ഞ മറുപടി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News