കുട്ടികളുടെ അവകാശവും സുരക്ഷയും ഉറപ്പുവരുത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും പ്രാമുഖ്യം നല്‍കണം:മുഖ്യമന്ത്രി| Pinarayi Vijayan

കുട്ടികളുടെ അവകാശവും സുരക്ഷയും ഉറപ്പുവരുത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും പ്രാമുഖ്യം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan).

അതിക്രമങ്ങള്‍ക്ക് ഇരയായ കുട്ടികളുടെ സംരക്ഷണത്തിലും പുനരധിവാസത്തിലും തീരുമാനമെടുക്കുമ്പോള്‍, അവരുടെ ഭാവി സുരക്ഷിതമാക്കാനാണെന്ന ചിന്ത വേണം. കുട്ടികളുടെ അവകാശങ്ങള്‍ക്കും സുരക്ഷയ്ക്കും വിലങ്ങുതടിയാകുന്നത് ഉറ്റവരോ ഉടയവരോ ആയാലും കര്‍ശന നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News