ഉത്തരമില്ലാതെ എൽദോസ് കുന്നപ്പിള്ളി; കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്ന് അന്വേഷണ സംഘം

അന്വേഷണ സംഘത്തിൻ്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ എൽദോസ് കുന്നപ്പിള്ളി. പീഡനത്തിന് ഇരയായവരുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിനും മറുപടി നൽകിയില്ല. ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി, തിങ്കളാഴ്ച്ച വീണ്ടും ഹാജരാക്കാൻ അന്വേഷണ സംഘം നിർദ്ദേശിച്ചു.

രാവിലെ 9 മണിയോടെയാണ് വഴുതക്കാടുള്ള ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ എൽദോസ് കുന്നപ്പിള്ളി എം എൽ എ ഹാജരായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പത്തരയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. അന്വേഷണ സംഘത്തിൻ്റെ പല ചോദ്യങ്ങൾക്കും എൽദോസ് വ്യക്തമായ മറുപടി നൽകിയില്ല.

പീഡനത്തിന് ഇരയായ യുവതിയുമായുള്ള ബന്ധത്തെ കുറിച്ചും, ഇവർക്കെപ്പമുള്ള യാത്രകളെ കുറിച്ചും വ്യക്തമായ മറുപടി നൽകാൻ എൽദോസ് കുന്നപ്പിള്ളി തയ്യാറായില്ല. അന്വേഷണസംഘം ആവശ്യപ്പെട്ട പ്രകാരം എംഎൽഎ മൊബൈൽ ഫോൺ സറണ്ടർ ചെയ്തു. പരാതിക്കാരിയുമായി നടത്തിയ തെളിവെടുപ്പിൽ ലഭിച്ച നിർണായക തെളിവുകൾ നിരത്തിയാകും തിങ്കളാഴ്ച്ച ചോദ്യം ചെയ്യൽ പുരോഗമിക്കുക. തിങ്കളാഴ്ച്ച അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കാനാണ് സാധ്യക. നവംബർ ഒന്നാം തീയതി വരെ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് ഹാജരാകണം എന്നതാണ് മുൻകൂർ ജാമ്യ വ്യവസ്ഥയിലെ കോടതി ഉത്തരവ്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും അന്വേഷണ സംഘം പരാതിക്കാരിയുടെ വീട്ടിലും കോവളം ഗസ്റ്റ് ഹൗസിലും എത്തിച്ച് എൽദോസുമായി തെളിവെടുപ്പ് നടത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News