മദ്യവും ലോട്ടറിയുമാണ് കേരളത്തിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കേരളത്തെ അവഹേളിച്ച് ഗവര്‍ണര്‍.മദ്യവും ലോട്ടറിയുമാണ് കേരളത്തിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.ലഹരിമരുന്നിന്‍റെ തലസ്ഥാനമായി കേരളം മാറിയെന്നും ഗവര്‍ണര്‍ ആക്ഷേപിച്ചു.അതേ സമയം മന്ത്രിമാര്‍ പരിധി ലംഘിക്കരുതെന്നും മന്ത്രിമാരെ നിയമിച്ചത് താനാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

കൊച്ചിയിലെ പുസ്തക പ്രകാശന വേദിയിലായിരുന്നു മന്ത്രിമാര്‍ക്കുനേരെ ഗവര്‍ണര്‍ തന്‍റെ ഭീഷണി ആവര്‍ത്തിച്ചത്. തന്‍റെ നടപടികള്‍ വിലയിരുത്താന്‍ നിയമമന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്ന് ഗവര്‍ണര്‍ ചോദിച്ചു. മന്ത്രിമാരെ നിയമിച്ചത് താനാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിന്‍റെ പ്രധാന വരുമാനമാര്‍ഗ്ഗം മദ്യവും ലോട്ടറിയുമാണ്.ഇത് അപമാനകരമാണ്.പഞ്ചാബിനെപ്പോലെ കേരളം ലഹരിമരുന്നിന്‍റെ തലസ്ഥാനമായി മാറിയെന്നും ഗവര്‍ണര്‍ ആക്ഷേപിച്ചു. ചടങ്ങിനു ശേഷം മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല.കേരളത്തില്‍ ഭൂരിപക്ഷവും കേഡര്‍ മാധ്യമങ്ങളാണെന്നു പറഞ്ഞ് വേദി വിടുകയായിരുന്നു ഗവര്‍ണര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News