ഗവർണറും സർക്കാറും തമ്മിലുള്ള ആശയ വിനിമയം മാധ്യമങ്ങളിലൂടെയല്ല നടത്തേണ്ടത്; മന്ത്രി പി രാജീവ്

ഗവർണറും സർക്കാറും തമ്മിലുള്ള ആശയ വിനിമയം മാധ്യമങ്ങളിലൂടെയല്ല നടത്തേണ്ടത് എന്ന് മന്ത്രി പി രാജീവ്. ചാൻസലർ എന്ന നിലയ്ക്ക് ഗവർണർ സ്വീകരിച്ച നടപടി കോടതിയിൽ പരിശോധിക്കപ്പെടും എന്നായിരുന്നു താൻ പറഞ്ഞത്. ഗവർണറുടെ നടപടി സർക്കാർ പരിശോധിക്കും എന്നല്ല പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

കോടതിയിൽ പോകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു തൻ്റെ മറുപടി. ഗവർണറുടെ തെറ്റിദ്ധാരണ മലയാളം മനസിലാകാത്തതിനാലാകുമെന്ന് നിയമമന്ത്രി കൊച്ചിയിൽ പറഞ്ഞു.

അതേസമയം, മദ്യവും ലോട്ടറിയുമാണ് കേരളത്തിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ലഹരിമരുന്നിന്‍റെ തലസ്ഥാനമായി കേരളം മാറിയെന്നും ഗവര്‍ണര്‍ ആക്ഷേപിച്ചു. മന്ത്രിമാര്‍ പരിധി ലംഘിക്കരുതെന്നും മന്ത്രിമാരെ നിയമിച്ചത് താനാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

കൊച്ചിയിലെ പുസ്തക പ്രകാശന വേദിയിലായിരുന്നു മന്ത്രിമാര്‍ക്കുനേരെ ഗവര്‍ണര്‍ തന്‍റെ ഭീഷണി ആവര്‍ത്തിച്ചത്. തന്‍റെ നടപടികള്‍ വിലയിരുത്താന്‍ നിയമമന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്ന് ഗവര്‍ണര്‍ ചോദിച്ചു. മന്ത്രിമാരെ നിയമിച്ചത് താനാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. കേരളത്തിന്‍റെ പ്രധാന വരുമാനമാര്‍ഗ്ഗം മദ്യവും ലോട്ടറിയുമാണ്.ഇത് അപമാനകരമാണ്.പഞ്ചാബിനെപ്പോലെ കേരളം ലഹരിമരുന്നിന്‍റെ തലസ്ഥാനമായി മാറിയെന്നും ഗവര്‍ണര്‍ ആക്ഷേപിച്ചു. ചടങ്ങിനു ശേഷം മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല.കേരളത്തില്‍ ഭൂരിപക്ഷവും കേഡര്‍ മാധ്യമങ്ങളാണെന്നു പറഞ്ഞ് വേദി വിടുകയായിരുന്നു ഗവര്‍ണര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News