കണ്ണിൽ പൊടിയിട്ട് KPCC; എൽദോസിനെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയില്ല, സസ്‌പെൻഷൻ വെറും 6 മാസം

ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ കോൺഗ്രസ് സസ്പെൻറ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാതെ ആറ് മാസത്തേക്കാണ് എൽദോസിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തത്.

എംഎൽഎയുടെ വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ലെന്നും ജന പ്രതിനിധി എന്ന നിലയിൽ പുലർത്തേണ്ടിയിരുന്ന ജാഗ്രതയുണ്ടായില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഘടനാ നടപടി പ്രഖ്യാപിച്ച് കെ.സുധാകരൻ്റെ വാർത്താക്കുറിപ്പ് പുറത്തിറങ്ങി.

അതേസമയം, എൽദോസ് കുന്നപ്പിള്ളി എം എൽ എ ക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ അദ്ദേഹം കെ പി സി സി സമർപ്പിച്ച വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ല എന്ന് കെ പി സി സി ഉന്നത നേതൃത്വം വിലയിരുത്തി. ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം വേണ്ടത്ര ജാഗ്രത പുലർത്തിയിട്ടില്ല എന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളത്. അതു കൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ നടപടി അനിവാര്യമാണെന്ന് പാർട്ടി കരുതുന്നു.

ആറ് മാസം നിരീക്ഷണ കലാവധിയെന്നും തുടർ നടപടി പിന്നീട് തീരുമാനിക്കുമെന്നും കെ പി സി സി അറിയിച്ചു.ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് 6 മാസത്തേക്ക് സസ്പെൻ്റ് ചെയ്തെന്നും കെ സുധാകരൻ വ്യക്തമാക്കി.

എന്നാൽ അന്വേഷണ സംഘത്തിൻ്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി എൽദോസ് കുന്നപ്പിള്ളി നൽകിയിട്ടില്ല. പീഡനത്തിന് ഇരയായവരുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിനും എൽദോസ് മറുപടി നൽകിയില്ല. ആദ്യ ദിനത്തിെല ചോദ്യം ചെയ്യൽ പൂർത്തിയായെങ്കിലും തിങ്കളാഴ്ച്ച വീണ്ടും ഹാജരാക്കാൻ അന്വേഷണ സംഘം നിർദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News