ഹെലികോപ്റ്റർ അപകടം ; വീരമൃത്യുവരിച്ച മലയാളി സൈനികന്റെ ഭൗതികശരീരം നാ‍ളെ നാട്ടിലെത്തിക്കും | Helicopter Crash

അരുണാചലിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ അശ്വിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ആസാം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ തന്നെ മൃതദേഹം സൈനിക യൂണിറ്റ് ആസ്ഥാനത്ത് എത്തിച്ചിരുന്നു. ഇവിടെ അന്തിമോപചാര ചടങ്ങിനു ശേഷം  മൃതദേഹം കണ്ണൂർ വിമാനത്താവളത്തിലെത്തിക്കും.

ഇവിടെ നിന്നും കാസർകോഡ് ചെറുവത്തൂരിലെ വീട്ടിലെത്തിക്കും.കിഴക്കേമുറി വായനശാലയിൽ പൊതുദർശനത്തിന് ‍വയ്ക്കും.

സാങ്കേതിക തകരാറുകളെ തുടർന്ന് മിഗ്ഗിംഗ് ഗ്രാമത്തിൽ വെച്ചാണ് അഡ്വാൻസ്ഡ് ലൈറ്റ് ആർമി ഹെലികോപ്റ്റർ തകർന്നത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് സൈനിക ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചു.

അപകടത്തിന് തൊട്ടുമുൻപ് കരസേന താവളത്തിലേക്ക് പൈലറ്റ് മേയ്‌ഡേ സന്ദേശം നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. പൈലറ്റും സഹ പൈലറ്റും കോപ്റ്റർ പറത്തുന്നതിൽ വർഷങ്ങളുടെ അനുഭവസമ്പത്ത് ഉള്ളവരായിരുന്നു.

കാലാവസ്ഥയും മോശമായിരുന്നില്ല. അതിനാൽ സാങ്കേതിക തകരാറാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം.ക്രാഫ്റ്റ്‌സ്മാൻ കെ.വി.അശ്വിനെ കൂടാതെ മേജർ വികാസ് ഭാംഭു, മേജർ മുസ്തഫ ബൊഹാറ, ഹവീൽദാർ ബിരേഷ് സിൻഹ, നായിക് രോഹിതശ്വ കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. അഞ്ചാമത്തെ സൈനികന്റെ ഭൗതികശരീരം ഇന്നലെയാണ് കണ്ടെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News