പുന്നപ്ര രണധീരർക്ക്‌ പ്രണാമം | Punnapra Vayalar

തൊഴിലാളി വർഗ പോരാട്ടത്തിലെ അവിസ്‌മരണീയമായ പുന്നപ്ര സമരത്തിന്‌ 76 വയസ്സ്. 76-ാമത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റ ഭാഗമായ് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനം നടക്കും.

രാവിലെ നടക്കുന്ന പുഷ്പാർച്ചനയിലും അനുസ്മരണ സമ്മേളനത്തിലും പുന്നപ്ര സമര സേനാനികളുടെ പിൻമുറക്കാരും ഇരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളും പങ്കെടുക്കും. വൈകിട്ട് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിലും അനുസ്മരണ സമ്മേളനം നടക്കും.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ മാസ്റ്റര്‍ അനുസ്മരണ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും . 27 ന് വാരാചരണം സമാപിക്കും. 27ന്‌ വയലാർ ദിനത്തിൽ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ വൈകിട്ട് ചേരുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എം വി ഗോവിന്ദൻ മാസ്റ്റര്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here