ബലാത്സംഗക്കേസ് പ്രതി എൽദോസ് കുന്നപ്പിള്ളിക്കെതിരെ മുഖം രക്ഷിക്കൽ നടപടിയുമായി KPCC

ബലാത്സംഗക്കേസിലെ പ്രതി കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ മുഖം രക്ഷിക്കൽ നടപടിയുമായി കെപിസിസി നേതൃത്വം. ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്ന് ആറ് മാസത്തേക്ക് എൽദോസിനെ സസ്പെപെൻ്റ് ചെയ്തെന്ന വിശദീകരണവുമായി കെ.സുധാകരൻ്റെ വാർത്താക്കുറിപ്പ്.

അസാധാരണ നടപടി കെ പി സി സി അച്ചടക്ക സമിതി അറിയാതെ.എൽദോസിനെ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്യാത്തതിൽ മുതിർന്ന നേതാക്കൾക്ക് അതൃപ്തി.

എൽദോസിൻ്റെ വിശദീകരണം തൃപ്തികരമല്ലെന്നും ,ജനപ്രതിനിധി എന്ന നിലയിൽ ജാഗ്രത പാലിച്ചില്ലെന്നുമാണ് കെപിസിസിയുടെ വിലയിരുത്തൽ. പക്ഷെ ഇക്കാര്യത്തിലുള്ള നടപടിയാണ് വിരോധോഭാസം. എൽദോസിനെ പാർട്ടി കെ പി സി സി അംഗമെന്ന നിലയിൽ ആറു മാസത്തേക്ക് ദൈനംദിന പ്രവർത്തനത്തിൽ നിന്ന് സസ്‌പെൻ്റ് ചെയ്യുന്നൂവെന്നാണ് കെ.സുധാകരൻ്റെ വാർത്താക്കുറിപ്പിൽ പറയുന്നത്.

കെ പി സി സി അംഗം മാത്രമായ, മറ്റു ഭാരവാഹിത്വമില്ലാത്ത എൽദോസിനെ എന്ത് ദൈനംദിന പ്രവർത്തനത്തിൽ നിന്നാണ് മാറ്റി നിർത്തുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. അതു കൊണ്ട് തന്നെ അസാധാരണ അച്ചടക്ക നടപടിയെന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്. കോൺഗ്രസിൻ്റെ പാർട്ടി ഭരണഘടന അനുസരിച്ച് അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്യുകയോ, അല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണ് അച്ചടക്ക നടപടി. പക്ഷെ എൽദോസിൻ്റെ കാര്യത്തിൽ മുഖം രക്ഷിക്കൽ നടപടിയെന്നാണ് വിമർശനം.

മാത്രമല്ല പാർട്ടി അച്ചടക്ക സമിതി പോലും അറിയാതെയാണ് കെ.സുധാകരൻ അസാധാരണ നടപടി പ്രഖ്യാപിച്ചത്. കോടതി ആനുകൂല്യത്തിന്റെ പശ്ചാത്തലത്തിലും, നിയോജക മണ്ഡലം ജനപ്രതിനിധി എന്ന നിലയിലും പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തന അവകാശം നിലനിർത്തി, കെ പി സി സി അംഗം എന്ന നിലയിൽ കെ പി സി സി യുടെയും ഡി സി സി യുടെയും ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നും ആറ് മാസക്കാലത്ത് എൽദോസിനെ സസ്പെന്റ് ചെയ്യാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നൂവെന്നാണ് കെ.സുധാകരൻ്റെ വാർത്താക്കുറിപ്പിൽ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News