ട്വന്റി 20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് ത്രില്ലർ | Twenty20 world cup

ട്വൻറി – 20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ-12 ൽ ഇന്ന് ഇന്ത്യ-പാക് ത്രില്ലർ .ഉച്ചയ്ക്ക് 1.30 മുതൽ മെൽബണിലാണ് ആവേശപ്പോരാട്ടം. മഴ മത്സരത്തിന് ഭീഷണിയുയർത്തുന്നുണ്ട്.ഇന്ന് മെൽബണിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ഇരു ടീമുകളും നേർക്കുനേർ വരുന്ന പോരാട്ടമാണിത്. അതിനാൽ തന്നെ ആരാധകരും ഏറെ ഉറ്റുനോക്കുന്ന മത്സരം കൂടിയാണിത്. മത്സരത്തിന് മാസങ്ങൾക്ക് മുമ്പ് ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയിരുന്നു.എന്നാൽ മത്സരം മഴയിൽ മുങ്ങിപ്പോകുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട് .

മഴ മൂലം ഇന്ത്യ – ന്യൂസിലൻഡ് സന്നാഹ മത്സരം ഒറ്റപ്പന്തുപോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. പസഫിക് സമുദ്രത്തിലെ ലാ നിന പ്രതിഭാസത്തെ തുടർന്നാണ് മഴ ശക്തമാവുന്നത്.ഇരു ടീമിനും അഞ്ചോവർ വീതമെങ്കിലും കളിക്കാനായാലേ മത്സരം നടത്തൂ.

കളി ഉപേക്ഷിച്ചാൽ ടീമുകൾക്ക് ഓരോ പോയിൻറ് വീതം നൽകും. ഏതായാലും മഴ മാറി ബ്ലോക്ക്ബസ്റ്റർ ഏറ്റുമുട്ടൽ നടക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് നാടെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here