ഗവർണർ വിഷയം ; വിവാദങ്ങൾക്ക് കാതു കൊടുക്കരുതെന്ന് മന്ത്രി R ബിന്ദു | R. Bindu

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിവാദങ്ങൾക്ക് കാതു കൊടുക്കുന്നില്ല. പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് അനുഭാവം കാണിക്കുന്ന ഗവർണറുടെ സമീപനം സംശയത്തിനിടയാക്കുന്നുവെന്നും മന്ത്രി കൈരളി ന്യൂസിനോട് പ്രതികരിച്ചു .

അതേസമയം ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ന് കാതലായ മാറ്റം ‍സംഭവിച്ചതായി മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. എല്ലാ സർവകലാശാലകളും എ പ്ലസ് തിളക്കത്തിലാണ്. ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്ക് സർക്കാർ നൽകുന്നത് മികച്ച മുൻഗണനയാണെന്നും മന്ത്രി കൈരളി ന്യൂസ് ​ഗുഡ്മോണിം​ഗ് കേരളത്തിൽ പറഞ്ഞു.

ലോകോത്തര നിലവാരം ആണ് കേരളത്തിലെ സർവകലാശാലകളിൽ ഇന്ന് ഉള്ളത്.ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റത്തിനായി 3 അംഗ കമ്മിറ്റി ഉണ്ട്. 3 റിപ്പോർട്ടുകളും ചർച്ച ചെയ്യാൻ കൊളോക്വിയം ചേരും.തിരുവനന്തപുരത്ത് ചേരുന്ന കൊളോക്വിയത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളും.

തൊഴിലില്ലായ്മ പരിഹരിക്കാൻ നൈപുണ്യ വികസനത്തിന് ഏജൻസികളെ ക്ഷണിക്കും. നവകേരള ഫെലോഷിപ്പ് ഗവേഷണ മേഖലയിൽ പുതു വഴി തുറന്നിടും.വിദേശ ഫാക്കൽറ്റികളെ കേരളത്തിലെ സർവകലാശാലകളിൽ എത്തിച്ച് വിദ്യാർത്ഥികളുമായി സംവദിക്കാൻ അവസരം നൽകുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here