കല്ല് കെട്ട് മേസ്തിരിയിൽ നിന്ന് 75-ാം വയസ്സിൽ സിനിമാക്കാരൻ…| Kasaragod

കാസർകോഡ് ചീമേനി ചാനടുക്കത്തെ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ദാവീദേട്ടനെ ( ഡേവിഡ് ജോസഫ് ) അറിയാം.കൊമ്പൻ മീശക്കാരനായ ദാവീദേട്ടൻ..

നാട്ടിലെ അറിയപ്പെടുന്ന കല്ല് കെട്ട് മേസ്തിരിയാണ്.കെട്ടിൽ ദാവീദേട്ടനോളം വൈദഗ്ധ്യമുള്ളവർ കുറവെന്ന് നാട്ടുകാർ പറയും.പകലന്തിയോളം കല്ല് കെട്ട് പണി കഴിഞ്ഞ് ക്ലബുകൾക്കും നാടകസമിതികൾക്കും വേണ്ടി മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ നാടകം പഠിച്ച് വേദിയിൽ കളിച്ച് നടന്നൊരു കാലമുണ്ടായിരുന്നു ദാവീദേട്ടന്.

അന്നേ സിനിമാ മോഹം മനസ്സിലുണ്ടായിരുന്നു. ആരോടും പറഞ്ഞില്ലെന്ന് മാത്രം.മദ്രാസിലും കൊച്ചിയിലുമെല്ലാം അവസരം തേടി പോയി പല തവണ നിരാശനായി മടങ്ങിയ കാര്യം വെളിപ്പെടുത്തുന്നത് ഇപ്പോഴാണ് .75-ാം വയസ്സിൽ സിനിമാ നടനായപ്പോൾ.

കൊമ്പൻ മീശയാണ് ദാവീദേട്ടന്റെ സ്റ്റെൽ.കുട്ടികൾ അൽപം പേടിയോടെയും മുതിർന്നവർ കൗതുകത്തോടെയും നോക്കുന്ന നരച്ച കൊമ്പൻ മീശ. മീശ മുളച്ച കാലം മുതൽ നീട്ടി വളർത്തിയ നരച്ച കൊമ്പൻ മീശക്ക് പ്രത്യേക ചന്തമാണ്.
ആ മീശയാണ് ദാവീദേട്ടനെ നിവിൻ പോളി ചിത്രമായ പടവെട്ടിലേക്കുള്ള വഴി തുറന്നത്.

ചെറുതല്ലാത്ത ഒരു വേഷവുമായി ആദ്യ സിനിമ പുറത്തിറങ്ങിയതോടെ പണ്ട് പണ്ട് പെട്ടിയിലടച്ച് വെച്ച മോഹങ്ങൾ പൊടി തട്ടിയെടുക്കുകയാണ് ദാവീദേട്ടൻ.ഇനി അവസരം കിട്ടിയാൽ സിനിമയിൽ ഒരു കൈ നോക്കാമെന്ന് നരച്ച മീശ മെല്ലെ പിരിച്ച് ദാവീദേട്ടൻ പറയുന്നു.

പക്ഷേ സ്പെഷ്യൽ കൊമ്പൻ മീശ വടിക്കാൻ പറയരുത്.. മീശ കളയാൻ പറഞ്ഞാൽ സിനിമ വേണ്ട.മീശ മതിയെന്നു പറയും ദാവീദേട്ടൻ……

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News