
ദുർമന്ത്രവാദി ജബ്ബാറിനെതിരേയും സഹായി സിദ്ദിഖിനെതിരേയും വീണ്ടും പരാതി.സിദ്ദിഖിന്റെ ഭാര്യയാണ് പരാതി നൽകിയത്.തന്നേയും തന്റെ സഹോദരിയേയും നഗ്നപൂജക്ക് വിധേയമാക്കാൻ ശ്രമിച്ചു.തന്നെ ബന്ദിയാക്കി.തന്നെ സിദ്ദിഖ് തലാക്ക് ചൊല്ലിയെന്നും പരാതിക്കാരി വെളിപ്പെടുത്തി.
തന്നെ മയക്കമരുന്ന് നൽകി ദുർമന്ത്രവാദത്തിനിരയാക്കാൻ ശമിച്ചു.എതിർത്തപ്പോൾ മർദ്ദിച്ചെന്നും ദുർമന്ത്രവാദി ജബ്ബാറിന്റെ സഹായി സിദ്ദിഖിന്റെ ഭാര്യ കൈരളി ന്യൂസിനോട് വെളിപ്പെടുത്തി.ബാധ ഒഴിപ്പിക്കാനാണെന്ന് പേരിൽ സഹോദരിയെ തട്ടികൊണ്ടു പോകാൻ ശ്രമിച്ചെന്നും ബലി കൊടുക്കണമെന്ന് ജബ്ബാറും സിദ്ദിഖും പസ്പരം സംസാരിക്കുന്നത് താൻ കേട്ടെന്നും സിദ്ദിഖിന്റെ ഭാര്യ പറഞ്ഞു.
സിദ്ദിഖിന്റെ ഭാര്യയും അമ്മയും ചടയമംഗലം പോലീസിന് മൊഴി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി.അതേ സമയം ഒളിവിൽ പോയവർ മുൻകൂർ ജാമ്യത്തിന് നീക്കം തുടങിയതായി സൂചന ലഭിച്ചു.
.
ദുർമന്ത്രവാദി ജബ്ബാറും പോലീസ് പിടിയിലായ ലൈഷയും കഞ്ചാവിന് അടിമയെന്ന് പരാതിക്കാരി കൈരളി ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.തന്റെ ഭർത്താവും ഭർതൃമാതാവും സഹോദരിയും തന്നെ ജബ്ബാറിന് കാഴ്ചവെക്കാൻ ശ്രമിച്ചു.തന്നെ വിൽക്കാൻ ശ്രമിച്ചു.ചോദ്യം ചെയ്തപ്പോൾ മർദ്ദിച്ചു.
2016ലായിരുന്നു പരാതിക്കാരിയുടെ വിവാഹം.ഭർതൃഗൃഹത്തിൽ
ജബ്ബാറും ഭർതൃമാതാവും കഞ്ചാവ് ലഹരിയിൽ മയങ്ങുന്നത് താൻ കണ്ടു.തന്നെ ജബ്ബാറിന് കാഴ്ചവക്കാൻ ശ്രമിച്ചു.എതിർത്തപ്പോൾ മർദ്ദിച്ചു.
മന്ത്രവാദത്തിന്റെ ഭാഗമാണെന്ന് തന്നോടു പറഞ്ഞു.യുവത്വങ്ങളെ ജബ്ബാറും ഭർതൃമാതാവും കഞ്ചാവിന് അടിമകളാക്കിയെന്നും പരാതിക്കാരി ആരോപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here