Socialmedia; കടിച്ചുതൂങ്ങി സിംഹങ്ങള്‍; സ്വയരക്ഷയ്ക്ക് ശ്രമിക്കുന്നതിനിടെ തടസ്സമായി ടൂറിസ്റ്റുകള്‍- വീഡിയോ

വന്യമൃഗങ്ങളുടെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചില അപൂര്‍വ്വ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. ഇപ്പോള്‍ രണ്ടു സിംഹങ്ങളുമായി കാട്ടുപോത്ത് നടത്തുന്ന ജീവന്മരണ പോരാട്ടമാണ് വൈറലാകുന്നത്.

ഗൗരവ് ശര്‍മ്മ ഐഎഫ്എസ് ആണ് ഈ വീഡിയോ പങ്കുവെച്ചത്. കാട്ടുപോത്തിന്റെ ദേഹത്ത് കടിച്ചുതൂങ്ങി കിടക്കുകയാണ് രണ്ടു സിംഹങ്ങള്‍. സിംഹങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാ മാര്‍ഗങ്ങളും പയറ്റുകയാണ് കാട്ടുപോത്ത്. ഒടുവില്‍ ഇതില്‍ കാട്ടുപോത്ത് വിജയിക്കുന്നതാണ് വീഡിയോയുടെ അവസാനം.

എന്നാല്‍ ഈ അപൂര്‍വ്വ ദൃശ്യം പകര്‍ത്തുന്ന ടൂറിസ്റ്റുകള്‍ നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് ഗൗരവ് ശര്‍മ്മ പറയുന്നു. സിംഹങ്ങള്‍ കാട്ടുപോത്തുമായി ഏറ്റുമുട്ടുന്ന സമയത്ത് വാഹനവുമായി അവിടെ നിന്ന് മാറുകയാണ് ചെയ്യേണ്ടത്. എന്നാല്‍ വാഹനത്തില്‍ അടുത്തുനിന്ന് പകര്‍ത്താനാണ് ടൂറിസ്റ്റുകള്‍ ശ്രമിച്ചത്. സിംഹങ്ങളുമായി ഏറ്റുമുട്ടുന്നതിനിടെ, കാട്ടുപോത്തിന് രക്ഷപ്പെടാന്‍ വാഹനം തടസ്സമാകുന്നതും വീഡിയോയില്‍ കാണാം. ഇതിന്റെ ദേഷ്യത്തില്‍ കാട്ടുപോത്ത് വാഹനത്തെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News