ദളിത്‌ യുവാവിനോട് കൊടും ക്രൂരത ; മോഷ്ടാവെന്ന് ആരോപിച്ച് മർദ്ദനം; ബിജെപി നേതാവിന്റെ നേതൃത്വത്തിൽ തല മൊട്ടയടിച്ചു | Uttar Pradesh

ഉത്തർപ്രദേശിൽ ദളിത്‌ യുവാവിനോട് കൊടും ക്രൂരത.യുവാവിനെ ക്രൂരമായി മർദ്ദിച്ചശേഷം തല മൊട്ടയടിച്ച്,കരി ഓയിൽ ഒഴിച്ചു.ടോയ്‌ലറ്റ് സീറ്റ് മോഷ്ടിച്ചുവെന്നാരോപിച്ചാണ് പീഡനം.പ്രാദേശിക ബിജെപി നേതാവ് രാധശ്യാം മിശ്രയുടെ നേതൃത്വത്തിലാണ് മർദ്ദനം.

രാജ്യം ദീപാവലി  ആഘോഷിക്കുന്ന വേളയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം ഉത്തർപ്രദേശിലെ ബഹർച്ചിയിൽ അരങ്ങേറിയത്  മോഷ്ടാവെന്ന് ആരോപിച്ചാണ്  ദളിത് യുവാവിനോട് ക്രൂരത നടന്നത്.ക്രൂരമായി മർദിച്ച ശേഷം തല മൊട്ടയടിച്ച് കരി ഓയിൽ  ഒഴിക്കുകയും ചെയ്തു.

30കാരനായ രാജേഷ് കുമാർ എന്ന യുവാവിനെയാണ് ഉപദ്രവിക്കുകയും തല പകുതി വടിക്കുകയും ചെയ്തത്.പ്രാദേശിക ബി.ജെ.പി നേതാവായ  രാധശ്യാം മിശ്രയും രണ്ട് സഹായികളും ചേർന്നാണ്  ഉത്തരമൊരു കൃത്യം  നടത്തിയത്  . ഇവർ യുവാവിനെ  തൂണിനോട് ചേർത്ത് കെട്ടിയ ശേഷം ഉപദ്രവിക്കുകയായിരുന്നു. ഹർദി മേഖലയിലെ ഒരു വീട്ടിൽ നിന്ന് ടോയ്‍ലറ്റ് സീറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് നടപടി. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

അതെ സമയം  കേസിൽ പ്രതിയായ മിശ്ര ഒളിവിലാണെന്നും ഇയാളുടെ സഹായികൾ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ബി.ജെ.പി നേതാവും സഹായികളും ജാതി അധിക്ഷേപം നടത്തിയെന്നും രാജേഷ് കുമാർ പരാതിയിൽ പറയുന്നു.

സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ വ്യാപക വിമർശനമാണ്  ഉയരുന്നത്.യോഗി ആദിത്യനാഥിന്റെ ഭരണത്തിന് കീഴിൽ ഉത്തർപ്രദേശ് ദളിത് വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരികയാണ് എന്നും  അക്രമികൾക്ക് എല്ലാ സംരക്ഷണവും നൽകുന്ന നിലപാടാണ്  പല സംഭവങ്ങളിലും  പൊലീസും ബി.ജെ.പി സർക്കാരും സ്വീകരിക്കുന്നതെന്നുമുള്ള ആരോപണം ശക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here