ADVERTISEMENT
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി മൂന്നാമതും ഷി ജിൻ പിങ് തുടരും. കേന്ദ കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ വെച്ചാണ് തീരുമാനം. ഏഴംഗ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ മൂന്ന് പുതുമുഖങ്ങളുമുണ്ട്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മിറ്റിയുടെ ആദ്യ പ്ലീനറി സെഷനിൽ വച്ചാണ് തീരുമാനം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും ചൈനയുടെ പ്രസിഡൻറായും ഷി ജിൻ പിങ് തുടരും.
പാർട്ടിയുടെ കൺട്രോൾ കമ്മീഷൻ ചെയർമാൻ സ്ഥാനത്തും ഷി തുടരാൻ തീരുമാനമായിട്ടുണ്ട്. മാവോയ്‌ക്ക് ശേഷം തുടർച്ചയായി രണ്ടിലധികം തവണ ജനറൽ സെക്രട്ടറിയാകുന്ന ആദ്യ നേതാവെന്ന ചരിത്രനേട്ടവും ഷിയ്‌ക്ക് സ്വന്തമായി. ലി ക്വിയാങ് ആണ് പുതിയ പ്രധാനമന്ത്രി.
പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും രാജ്യത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും സ്വയംസമർപ്പിതരാകാനും ചൈനീസ് ജനതയോട് ജനറൽ സെക്രട്ടറി ഷി ജിൻപിങ് അഭ്യർത്ഥിച്ചു.
ഇരുപതാം പാർട്ടി കോൺഗ്രസിൻറെ അവസാന സെഷനിൽ വെച്ച് 205 പൂർണ സമയ അംഗങ്ങളും 171 അൾട്ടർനേറ്റ് അംഗങ്ങളും ഉൾപ്പെടെ 376 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. അച്ചടക്കത്തിനായുള്ള 133 അംഗ കേന്ദ്ര കമീഷനെയും തെരഞ്ഞെടുത്തിട്ടുണ്ട്.
25 പൊളിറ്റ് ബ്യൂറോയെയും ഏഴംഗ പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റിയെയും ആദ്യ കേന്ദ്ര കമ്മിറ്റി യോഗത്തിൽ വെച്ച് തെരഞ്ഞെടുത്തു. പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റിയിൽ മൂന്ന് പുതുമുഖങ്ങളുമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.