ഖത്തർ ലോകകപ്പ്; സൌണ്ട് ട്രാക്കിന്റെ നാലാമത്തെ സിംഗിൾ പുറത്തിറങ്ങി

ഖത്തർ ലോകകപ്പ് സൌണ്ട് ട്രാക്കിന്റെ നാലാമത്തെ സിംഗിൾ പുറത്തിറങ്ങി. ലോകത്തെ സ്ത്രീകളുടെ ശക്തി പ്രമേയമാക്കിയ ‘ലൈറ്റ് ദി സ്കൈ ‘ ഗാനം കാൽപന്ത് കളി പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു. അറബ് നാട് ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഇതാദ്യമായാണ് വനിതാ റഫറിമാർ കളി നിയന്ത്രിക്കാനെത്തുന്നത്. റഫറിമാരായ ഫ്രഞ്ചുകാരി സ്റ്റെഫാനി ഫ്രാപ്പാർട്ട്, റുവാണ്ടക്കാരി സലീമ മുകൻസംഗ, ജപ്പാൻകാരി യോഷിമി യമഷിത, അസിസ്റ്റൻറ് റഫറിമാരായ ബ്രസീലുകാരി ന്യൂസ ബാക്ക് , മെക്സിക്കോക്കാരി കാരെൻ ദിയാസ് മദീന, അമേരിക്കക്കാറ്റ കാത്രിൻ നെസ്ബിറ്റ് എന്നിവർ ഈ സംഗീത വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ബോളിവുഡിന് ഏറെ പ്രിയങ്കരിയായ നടി നോറ ഫത്തേഹി , ഇറാഖി സൂപ്പർ സ്റ്റാർ റഹ്മ റിയാദ്, മൊറോക്കോ ഗായകൻ മനാൽ ,യെമനീസ് ഗായകൻ ബൽക്കീസ് എന്നിവർ ചേർന്നാണ് ഗാനം ആലപിക്കുന്നത്.

ഏറെ പ്രശസ്തമായ റെഡ് വണ്ണാണ് ഗാനം നിർമിച്ചിരിക്കുന്നത്. രജിത് ദേവാണ് ഈ മ്യൂസിക് വീഡിയോയുടെ കൊറിയോഗ്രാഫർ . ഇംഗ്ലീഷിന് പുറമെ അറബി, ഹിന്ദി ഭാഷകളിലും ഗാനം റിലീസ് ചെയ്തിട്ടുണ്ട്.ലൈറ്റ് ദി സ്കൈ എന്ന ഗാനം ഇതിനകം തന്നെ കാൽപന്ത് കളി ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News