പാർട്ടി എടുത്ത അച്ചടക്ക നടപടി അംഗീകരിക്കുന്നു : എൽദോസ് കുന്നപ്പിള്ളി | Eldhose Kunnappilly

പാർട്ടി എടുത്ത അച്ചടക്ക നടപടി അംഗീകരിക്കുന്നുവെന്ന്
എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പാർട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിഷ്കളങ്കത തെളിയിക്കും. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ശരിയല്ല, വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും. നാളെ വീണ്ടും അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാകുമെന്നും കുന്നപ്പിള്ളി പ്രതികരിച്ചു.

ചോദ്യം ചെയ്യൽ നാളെ പുനഃരാരംഭിക്കും

ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം എൽ എയുടെ ചോദ്യം ചെയ്യൽ നാളെ പുനഃരാരംഭിക്കും. ചോദ്യം ചെയ്യലിന്റെ ആദ്യദിനത്തിൽ എംഎൽഎ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയില്ല.

എൽദോസിന്റെ ഡ്രൈവറെ ഒപ്പം ഇരുത്തിയായിരുന്നു ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിനോട് എൽദോസ് കുന്നിപ്പിള്ളി എംഎൽഎ നിസ്സഹകരണം കാണിച്ചതായാണ് വിവരം.

ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുന്നില്ലെന്ന് അന്വേഷണ സംഘം പ്രതികരിച്ചു.പീഡനത്തിന് ഇരയായ യുവതിയുമായുള്ള ബന്ധത്തെ കുറിച്ചും, ഇവർക്കൊപ്പമുള്ള യാത്രകളെ കുറിച്ചും വ്യക്തമായ മറുപടി നൽകാൻ എൽദോസ് കുന്നപ്പിള്ളി തയ്യാറായില്ല.

ആദ്യദിനം എംഎൽഎയുടെ ഡ്രൈവറെയും ഒപ്പം ഇരുത്തി ചോദ്യം ചെയ്തു. നാളെ പി എ ഡാമി പോളിനെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.
അന്വേഷണ സംഘത്തിന് മുമ്പിൽ എൽദോസ് സറണ്ടർ ചെയ്ത മൊബൈൽ ഫോൺ ക്രൈംബ്രാഞ്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

ബലാത്സംഗം കുറ്റം ചുമത്തിയിരിക്കുന്ന സാഹചര്യത്തിൽ എൽദോസിനെ നാളെ ചോദ്യം ചെയ്യൽ പുനരാരംഭിച്ച ശേഷം ജനറൽ ആശുപത്രിയിൽ എത്തിച്ച് ആരോഗ്യ പരിശോധന നടത്തും. ശേഷമാകും തെളിവെടുപ്പിനായി എംഎൽഎ യെ കോവളത്തെ ഗസ്റ്റ് ഹൗസിലും പരാതിക്കാരിയുടെ വീട്ടിലും എത്തിക്കുക.

അതിനിടെ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിചെന്ന കേസിൽ മൂന്ന് ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here