ചിക്കൻകറിയെച്ചൊല്ലി ദമ്പതികൾ വഴക്കിട്ടു; പരിഹരിക്കാൻ ചെന്ന അയൽവാസി അടിയേറ്റ് മരിച്ചു

കോഴിക്കറിയുണ്ടാക്കുന്നതിനെ ചൊല്ലി ദമ്പതികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ചെന്ന അയൽവാസി മർദനമേറ്റ് മരിച്ചു. ഭോപ്പാലിലെ ചവാനി പഥർ ഗ്രാമത്തിലാണ് സംഭവം. ബബ്ലു അഹിർവാറാണ് കൊല്ലപ്പെട്ടത് . പ്രതി പപ്പു അഹിർവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ചയാണ് വീട്ടിൽ ചിക്കൻ പാചകം ചെയ്യുന്നതിനെച്ചൊല്ലി ദമ്പതികൾ വഴക്കിട്ടത്. പ്രതി പപ്പു അഹിർവാർ ഭാര്യയെ മർദിച്ചു. വഴക്ക് കേട്ട് അയൽപക്കത്ത് താമസിക്കുന്ന ചിലർ എത്തി തർക്കം പരിഹരിക്കാൻ ശ്രമിച്ചിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന ബബ്ലുവിനെ പപ്പു വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അദ്ദേഹത്തെ ഹമീദിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്നാണ് മരണം സംഭവിച്ചത്.

ചൊവ്വാഴ്ചയാണ് സംഭവം നടന്നതെങ്കിലും വെള്ളിയാഴ്ച പ്രതി പപ്പു അഹിർവാറിനെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതിയായ പപ്പു അഹിർവാറിനെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഭോപ്പാൽ ദേഹത്ത് പൊലീസ് സൂപ്രണ്ട് (എസ്പി) കിരൺ ലത കർകേത പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News