2024 ലെ തെരഞ്ഞെടുപ്പ്;ദക്ഷിണേന്ത്യയിൽ സ്വാധീനമുറപ്പിക്കാൻ BJP

2024 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദക്ഷിണേന്ത്യയിൽ സ്വാധീനമുറപ്പിക്കാൻ BJP നീക്കം.സമുദായ സംഘടനകളെ ഒപ്പം നിർത്താൻ BJP തന്ത്രം മെനയുന്നു.തമിഴ് നാട്ടിലും കേരളത്തിലും സമുദായ സംഘടനകളുടെ പിന്തുണ ഉറപ്പാക്കുന്നതിനാണ് BJP നീക്കങ്ങൾ.

ദക്ഷിണേന്ത്യയിൽ കർണ്ണാടകയ്ക്കും പുതുച്ചേരിക്കും പുറത്തേക്ക് വളർച്ച ലക്ഷ്യമിട്ടാണ് ബി.ജെ.പി യുടെ പുതിയ നീക്കം.വിവിധ സമുദായങ്ങളുടെ ആവശ്യങ്ങൾ മുൻനിർത്തി തമിഴ്നാട്ടിൽ പ്രക്ഷോഭങ്ങൾ ആരംഭിക്കും. പ്രാദേശികമായി സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളിലൂടെ വിവിധ സമുദായ സംഘടനകളെ ഒപ്പം നിർത്താനാണ് BJP ലക്ഷ്യം വെയ്ക്കുന്നത്.സമാനമായ തന്ത്രം കേരളത്തിലും പരീക്ഷിക്കും. കേരളത്തിൽ ക്രൈസ്തവ സഭകൾക്ക് പുറമേ വിവിധ സമുദായ സംഘടനകളുടെ പിന്തുണ നേടാനാണ് ശ്രമം. എസ്.എൻ.ഡി.പി നേതൃത്വം മുൻകൈ എടുത്ത് BDJS രൂപീകരിച്ച സാഹചര്യത്തിൽ നിന്ന് ഏറെ പിന്നോക്കം പോയെന്ന അവസ്ഥ മനസിലാക്കിയാണ് പുതിയ നീക്കം.

പല സമുദായ സംഘടനകളും ഇടത് പക്ഷത്തിന് അനുകൂലമായി നിലകൊള്ളുന്ന സാഹചര്യമാണെന്നും ബി.ജെ.പി വിലയിരുത്തലുണ്ട്.ഈ സാഹചര്യത്തിലാണ് സമുദായ സംഘടനകളെ ഒപ്പം നിർത്തുന്നതിനെക്കുറിച്ച് BJP ആലോചിക്കുന്നത്.BJP ദേശീയ നേതൃത്വമാകും സമുദായ സംഘടനകളുമായുള്ള ചർച്ചകൾക്ക് ചുക്കാൻ പിടിക്കുക. വിവിധ സമുദായ സംഘടനകളുമായുള്ള ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരാടക്കം നേതൃത്വം നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here