നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി; ഭർത്താവും ഭർത്തൃമാതാവും കസ്റ്റഡിയിൽ

12 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവും ഭർത്തൃമാതാവും കസ്റ്റഡിയിൽ.

കോഴിക്കോട് പൂളക്കടവ് സ്വദേശി ആദിൽ , അമ്മ സാക്കിറ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കുഞ്ഞിനെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപത്ത് നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെയാണ് കുഞ്ഞിനെ കാണാതായത്. കുടുംബ വഴക്കിനെ തുടർന്ന് കുഞ്ഞുമായി ഭർത്താവും ഭർത്തൃമാതാവും വീട് വിട്ടിറങ്ങുകയായിരുന്നു. സംഭവത്തിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകൽ, ജുവനൈൽ ആക്ട് എന്നിവ ചുമത്തിയാണ് ചേവായൂ‍ർ പൊലീസ് കേസെടുത്തത്. കുട്ടിയെ അമ്മയെ ഏൽപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel