ദീപാവലിയെ വരവേൽക്കാനൊരുങ്ങി ദില്ലി നഗരം

ദീപാവലി ആഘോഷത്തിനൊരുങ്ങി ദില്ലി നഗരം. ഒരു നാൾ ശേഷിക്കേ കൊതിയൂറും മധുര പലഹാരങ്ങളാണ് ദീപാവലിക്കു വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. ദില്ലിയിലെ ദീപാവലി കാഴ്ചകളിലേക്ക്. ദീപാവലി ആഘോഷത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ് മധുര പലഹാരങ്ങൾ. ലഡു, ബർഫി, പേട, നട്സ്, ബദാം തുടങ്ങി നിരവധി മധുര പലഹാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ് കടകൾ. വിവിധ നിറത്തിലും രൂപത്തിലും പല ആകൃതിയിലുമുള്ള പലഹാരങ്ങൾ. ദീപാവലിക്കായി തയ്യാറാക്കിയ പ്രത്യേക മധുര പലഹാരങ്ങൾക്ക് ആവശ്യക്കാരേറെയാണ്.

കോവിഡ് ആശങ്കയൊഴിഞ്ഞെത്തിയ ദീപാവലിയെ വരവേൽക്കാൻ പതിവിലും ആവേശത്തിലാണ് ഉത്തരേന്ത്യക്കാർ. മാസ്കിന്റെ അതിർവരമ്പുകളില്ലാതെ ദീപാവലി ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ഉത്തരേന്ത്യ. ഉത്തരേന്ത്യ കാർ മാത്രമല്ല ദില്ലി മലയാളികളും ദീപാവലി ആഘോഷിക്കാനുള്ള തിരക്കിലാണ്. ഓണത്തിന് മലയാളികൾക്ക് ഉത്രാടപാച്ചിലാണെങ്കിൽ ദീപാവലിക്ക് ഉത്തരേന്ത്യകാർക്ക് ഇന്ന് ധൻന്തേരസാണ്.

10 ദിവസം നീണ്ട ആഘോഷമാണ് ഉത്തരേന്ത്യ കാർക്ക് ദീപാവലി . വായു മലിനീകരണം തടയുന്നതിനന്റെ ഭാഗമായി പടക്കങ്ങൾ പൊട്ടിക്കുന്നതിന് വിലക്കേർപെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും ദില്ലിയിലെ ആഘോഷങ്ങളെ ബാധിക്കുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News