കുലശേഖരമംഗലത്ത് ഫർണിച്ചർ ഗോഡൗണിന് തീപിടിച്ചു; ആളപായമില്ല

വൈക്കം കുലശേഖരമംഗലത്ത് തടുക്ക്, ഫർണിച്ചർ ഗോഡൗണിന് തീപിടിച്ചു. രാവിലെ 7 30 ന് വൈക്കം സ്വദേശി രാജേഷ് വാഴക്കാലയുടെ ഗോഡൗണാണ് പൂർണമായി കത്തി നശിച്ചത്. പടക്കം പൊട്ടുന്ന പോലുള്ള ശബ്ദം കേട്ടാണ് സമീപവാസികളും വീട്ടുകാരും തീപിടിച്ചത് ആദ്യം അറിഞ്ഞത്. 20ലധികം വർഷമായി വീടിനോട് ചേർന്ന് ഫർണിച്ചർ വർക്കുകൾ ചെയ്തു വരികയായിരുന്നു രാജേഷ്. തുടർന്ന് 7 വർഷമായി ഡോർമാറ്റ്, ബെഡ്ഷീറ്റ്, തുടങ്ങിയവയുടെ ഹോട്ട് സെയിൽ ചെയ്തു വരുന്നു.

അതേസമയം, കോവിഡ് പ്രതിസന്ധിയിൽ തകർന്നിരുന്ന സ്ഥാപനം മെച്ചപ്പെട്ടു വരുന്നതിനിടയിൽ ആയിരുന്നു ഈ ദുരന്തം. 30 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വൈക്കത്തുനിന്ന് രണ്ട് യൂണിറ്റും ഫയർഫോഴ്സ് കടുത്തുരുത്തിയിൽ നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീയണച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News