
അന്യഭാഷകളില്‍ സ്റ്റാര്‍ ആകുന്നതിനേക്കാള്‍ താല്‍പ്പര്യം മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യാനാണെന്ന് നടന്‍ ടൊവിനോ തോമസ്(Tovino Thomas). നല്ല മലയാള സിനിമകള്‍ വരുന്നുണ്ടെന്നും എല്ലാ ഭാഷകളിലും ശ്രദ്ധിക്കപ്പെടുന്ന ‘മിന്നല്‍ മുരളി'(Minnal Murali) എനിക്ക് മലയാളത്തില്‍ നിന്ന് ചെയ്യാന്‍ കഴിയുമെങ്കില്‍ ഇനിയും നിരവധി സിനിമ ചെയ്യാനാകുമെന്നും ടൊവിനോ പറഞ്ഞു. എല്ലാവരും ചെയ്യാന്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഗംഭീര ഓഫറുകള്‍ മറ്റു ഭാഷകളില്‍ നിന്നു വന്നാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും മലയാള സിനിമയില്‍ പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ സൂപ്പര്‍ ഹീറോ ടൊവിനോ തോമസ് പറഞ്ഞു.
‘ഓര്‍മവച്ച കാലം മുതലേ സിനിമ കാണുകയും സിനിമ സംസാരിക്കുകയും ചെയ്യുന്നയാളായിരുന്നു ഞാന്‍. ഇപ്പോള്‍ എന്റെ സ്വപ്നമാണ് ഞാന്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. ആത്മാര്‍ത്ഥമായി ഒരു കാര്യം ആഗ്രഹിക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യുമ്പോള്‍ അതു നേടിയെടുക്കാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആഗ്രഹിക്കുക, അതിനായി ശ്രമിക്കുക എന്നല്ലാതെ മറ്റു കുറുക്കുവഴികളില്ല. അതു തന്നെയാണ് ഇപ്പോഴും തുടര്‍ന്നു പോകുന്നത്. എന്റെ ഏറ്റവും നല്ല സമയം തുടങ്ങാന്‍ പോകുന്നതേയുള്ളൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 10 വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് എനിക്കിപ്പോഴുള്ളത്. അതിന്റെ അനുഭവസമ്പത്ത് എന്റെ സിനിമകളില്‍ പ്രേക്ഷകര്‍ക്കു പ്രതീക്ഷിക്കാം’, ടൊവിനോ പ്രതികരിച്ചു.
‘വിജയം ബാധ്യതയാകുമെന്ന പേടിയുണ്ടെങ്കില്‍ കൊമേഷ്യല്‍ സിനിമകള്‍ മാത്രമേ എനിക്കു ചെയ്യാനാകൂ. അതുമാത്രമല്ല, ആര്‍ട്ട് സിനിമകളും ഞാന്‍ ചെയ്യാറുണ്ട്. എനിക്ക് ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ ആകേണ്ട. അങ്ങനെ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. നല്ല നടന്‍ ആവുക. എന്നും ഓര്‍മിക്കാവുന്ന കുറച്ച് സിനിമകള്‍, കുറച്ച് നല്ല പെര്‍ഫോമന്‍സ് ബാക്കി വയ്ക്കുക എന്നതാണ് എന്റെ ആഗ്രഹം’,’ഇതരഭാഷകളിലേക്ക് പോയി, അവിടെ താരമാകുന്നതിനെക്കാള്‍ എനിക്ക് താല്‍പര്യം മലയാളത്തില്‍ നിന്നു നല്ല സിനിമകളുണ്ടാക്കുന്നതാണ്. ആ ശ്രമം തുടരുന്ന തിരക്കിലാണ് ഞാന്‍. മലയാളത്തില്‍ നല്ല സിനിമകള്‍ വരുന്നുണ്ട്. എല്ലാ ഭാഷകളിലും ശ്രദ്ധിക്കപ്പെടുന്ന മിന്നല്‍ മുരളി എനിക്ക് മലയാളത്തില്‍ നിന്നു ചെയ്യാന്‍ കഴിയുമെങ്കില്‍ അതുപോലെ ഒരുപാട് സിനിമകള്‍ ഇനിയും ചെയ്യാനാകും. അതേസമയം, എല്ലാവരും ചെയ്യാന്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഗംഭീര ഓഫറുകള്‍ മറ്റു ഭാഷകളില്‍ നിന്നു വന്നാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.’ ടൊവിനോ പറഞ്ഞു. മലയാള സിനിമയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ടൊവിനോ തോമസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here