തൃശൂരിൽ വൻ ലഹരിക്കടത്ത്; സംഘത്തിൽ വിദ്യാർത്ഥികളും, നിർണായക തെളിവുകൾ പുറത്ത്

ലഹരിക്കടത്തിനിടെ തൃശൂർ ജില്ലയിൽ പിടിയിലായ സംഘത്തിൽ നിന്ന് എക്സൈസിന് ലഭിച്ചത് നിർണായക തെളിവുകൾ. കൂടുതൽ അന്വേഷണത്തിന് എക്സൈസിൻ്റെ പ്രത്യേക സംഘത്തിന് രൂപം നൽകി. മയക്കുമരുന്ന് സംഘം കൂടുതലായി ലക്ഷ്യമിടുന്നത് വിദ്യാർത്ഥികളെയും സ്ത്രീകളുയുമാണെന്ന് തെളിവുകളും എക്സൈസ് വകുപ്പിന് ലഭിച്ചു.

ലഹരിക്കടത്തിനിടെ തൃശൂരിൽ കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളുടെ പ്രാഥമിക ചോദ്യം ചെയ്യലിൽ എക്സൈസ് വകുപ്പിന് ലദ്യമായത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മാരക സിന്തറ്റിക് ഡ്രഗായ എംഡി എംഎയുമായി ചെന്ത്രാപ്പിന്നി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് കഴിഞ്ഞ ദിവസം എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്ന് 180 ലധികം പേർ ഇവരിൽ നിന്ന് ഇടപാടു നടത്തിയതായി കണ്ടെത്തി. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബുക്ക് ലെറ്റിലെ 52 പേജുകളിലായി 925 ഇടപാടുകാരുടെ പേരു വിവരങ്ങൾ കൂടിയുണ്ട്. ഇതിൽ സ്ത്രീകളുടെ വിവരങ്ങൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ലഹരിമരുന്ന് കടം വാങ്ങിയവരുടെ വിശദവിവരങ്ങളും എക്സൈസിൻ്റെ പക്കലുണ്ട്. ഈ ഘട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കേസുമായി മുന്നോടു പോകാനുള്ള എക്സൈസ് വകുപ്പിൻ്റെ തീരുമാനം. തൃശൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണർ ഡി ശ്രീകുമാറിനാണ് അന്വേഷണ ചുമതല. പിടിയിലായ പ്രതികളെ വരും ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് എക്സൈസിൻ്റെ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here