സംഘപരിവാര്‍ അജണ്ട നടത്തിയെടുക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും | M. V. Govindan

സംഘപരിവാര്‍ അജണ്ട നടത്തിയെടുക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം.നവംബര്‍ 15ന് രാജ്ഭവന്‍റെ മുന്നിലും ജില്ലാ കേന്ദ്രങ്ങളിലുമാണ് പ്രതിഷേധം.

മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കള്‍ രാജ്ഭവന് മുന്നിലെ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസമേഖലയെ കൈപ്പിടിയിലൊതുക്കാനാണ് ആര്‍എസ്എസ് ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

സർവ്വകലാശാല വിഷയത്തിൽ ഗവർണറുടേത് സ്വേച്ഛാധിപത്യ ഇടപെടലാണ്.​ഗവർണർ നടപ്പാക്കുന്നത് സംഘപരിവാർ അജണ്ടയാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സർവ്വകലാശാല രംഗത്ത് സർക്കാർ നടപ്പാക്കിയത് വിപ്ലവാത്മകരമായ പദ്ധതികളാണ്.

ചാൻസലർ പദവി ഉപയോഗിച്ച് ഗവർണർ അധികാര ദുർവിനിയോഗം നടത്തുന്നു.സർവ്വകലാശാലാ പ്രവർത്തനങ്ങൾക്ക് ഗവർണർ തുരങ്കം വയ്ക്കുകയാണ്.

സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് ആർ എസ് എസുകാരെ തിരുകി കയറ്റാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് ഗവർണറുടെ ശ്രമം.ഇതിനെതിരെ ജനകീയ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യം.

നവംബർ 2 ന് ജനകീയ കൺവെൻഷൻ സംഘടിപ്പിക്കും.സമാനമനസ്കരായവരെ ഉൾപ്പെടുത്തിയാണ് പരിപാടിയെന്നും അദ്ദേഹം വ്യക്തമാക്കി. 10 ന് മുൻപ് ജില്ലാതല പരിപാടികൾ നടത്തും.12 ന് മുമ്പ് കോളേജുകളിലും പ്രതിഷേധം സംഘടിപ്പിക്കും.15 ന് രാജ്ഭവന് മുന്നിൽ ധർണ നടത്തുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

അതേസമയം സ്വപ്നയുടെ ആരോപണത്തിൽ പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.സ്വപ്നയ്ക്ക് മറുപടി പറയേണ്ട ബാധ്യത ഇടതുമുന്നണിയ്ക്കില്ല.വസ്തുതാപരമായ കാര്യങ്ങൾ വന്നാൽ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവര്‍ണറുടെ നീക്കങ്ങള്‍ക്കെതിരായ എല്‍ഡിഎഫ് പ്രതിഷേധം കേരളചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിഷേധ പരിപാടിയായി മാറുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇല്ലാത്ത അധികാരങ്ങളാണ് ഗവര്‍ണര്‍ പ്രയോഗിക്കുന്നതെന്നും കാനം വിമര്‍ശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News