Mohanlal: മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു?; ആവേശത്തില്‍ ആരാധകര്‍

മോഹന്‍ലാലും(Mohanlal) ലിജോ ജോസ് പെല്ലിശ്ശേരിയും(Lijo Jose Pellissery) ഒന്നിക്കുന്നെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ ഏറ്റെടുത്തത്. എന്നാല്‍ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോള്‍, സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത് ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ്. ഉടന്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക ഗുസ്തിയുടെ പ്രമേയത്തില്‍ ഒരുങ്ങുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ട്. നാടന്‍ ഗുണ്ടാ ഗെറ്റപ്പിലാകും മോഹന്‍ലാല്‍ എത്തുകയെന്നും സൂചനയുണ്ട്. ഷിബു ബേബി ജോണ്‍ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. 2023 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിക്കും. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ജീത്തു ജോസഫ് ചിത്രം ‘റാം’ പൂര്‍ത്തിയായ ശേഷമാകും മോഹന്‍ലാല്‍-ലിജോ ചിത്രം ആരംഭിക്കുക. മമ്മൂട്ടി നായകനാകുന്ന ‘നന്‍പകല്‍ നേരത്ത് മയക്ക’മാണ് ലിജോയുടെ പുതിയ ചിത്രം. സിനിമയില്‍ കള്ളന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നും സൂചനകളുണ്ട്. മലയാളത്തിന്റെ രണ്ട് സൂപ്പര്‍ സ്റ്റാറുകളുടെ വ്യത്യസ്ത ഗെറ്റപ്പ് ലിജോയുടെ സംവിധാനത്തില്‍ കാണാന്‍ കഴിയുന്നതിന്റെ ആകാംക്ഷയിലാണ് എല്‍ ജെ പി ഫാന്‍സും മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here