കോൺഗ്രസ് ബന്ധമുള്ള സന്നദ്ധ സംഘടനയുടെ ലൈസൻസ് റദ്ദാക്കി | Congress

കോൺഗ്രസ് ബന്ധമുള്ള സന്നദ്ധ സംഘടനകളുടെ ലൈസൻസ് റദ്ദാക്കി.രാജീവ് ഗാന്ധി ഫൗണ്ടേഷനും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിനുമെതിരെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.ചൈനീസ് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചതായുള്ള കണ്ടെത്തലിലാണ് ഇരു സംഘടനകളുടെയും ലൈസൻസ് റദ്ദാക്കിയത്.

വിദേശ സംഭാവന നിയന്ത്രണ നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും ലൈസൻസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയത്.2005 മുതൽ 2009 വരെ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന ആർ ജി എഫിന് സംഭാവന നൽകി എന്ന് 2020 ജൂണിൽ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ ആരോപിച്ചിരുന്നു.

ആരോപണത്തെ തുടർന്ന് 2020 ജൂലൈ ആഭ്യന്തര മന്ത്രാലയം ഇരു ട്രസ്റ്റുകൾക്കും എതിരായ അന്വേഷണത്തിനായി ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റി രൂപീകരിച്ചു. സമിതിയുടെ കണ്ടെത്തലുകൾ പ്രകാരം 2005 മുതൽ 2006 വരെയുള്ള ആർ ജി എഫിന്റെ വാർഷിക റിപ്പോർട്ടിന്റെ പട്ടികയിൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ എംബസി അംഗത്തിന്റെ പേര് കണ്ടെത്തി.

ഇതേ തുടർന്നാണ് ഇരു ട്രസ്റ്റുകളുടെയും ലൈസൻസ് റദ്ദാക്കിയത്. 1991ൽ സ്ഥാപിതമായ ആർജിഎഫ് 2009 വരെ ആരോഗ്യം ശാസ്ത്ര സാങ്കേതിക വിദ്യാരംഗങ്ങളിൽ കാര്യമായ ഇടപെടൽ നടത്തിയ കോൺഗ്രസിന്റെ സന്നദ്ധ സംഘടന ആണ്.

ഇരു ട്രസ്റ്റുകളുടെയും നിലവിലെ അധ്യക്ഷ സോണിയ ഗാന്ധിയാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മുൻ ധനമന്ത്രി പി ചിദംബരം, രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി വാദ്ര, തുടങ്ങിയവരാണ് മറ്റു ട്രസ്റ്റ് അംഗങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News