
മമ്മൂട്ടിയുടെ(Mammotty) സമീപകാല കരിയറിലെ ഏറ്റവും വ്യത്യസ്തത നിറഞ്ഞ ചിത്രമായിരുന്നു റോഷാക്ക്(Rorschach). സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ലൂക്ക് ആന്റണി എന്ന ഏറെ നിഗൂഢതകളുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സമീര്‍ അബ്ദുളിന്റെ രചനയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ആദ്യ ദിനങ്ങളില്‍ത്തന്നെ ലഭിച്ചത്. ഇപ്പോഴിതാ മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചപ്പോഴും റിലീസ് ചെയ്യപ്പെട്ട മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രേക്ഷകപ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ് ചിത്രം. കേരളത്തിലെ മൂന്നാം വാര തിയറ്റര്‍ ലിസ്റ്റ് അണിയറക്കാര്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ മൂന്നാം വാരത്തിലെ ജിസിസി തിയറ്റര്‍ ലിസ്റ്റും എത്തിയിരിക്കുകയാണ്.
യുഎഇ, ഖത്തര്‍, ബഹ്‌റിന്‍, കുവൈറ്റ്, ഒമാന്‍, സൌദി അറേബ്യ എന്നിവിടങ്ങളിലായി 151 സ്‌ക്രീനുകളിലായിരുന്നു റിലീസ്. സൌദി ഒഴികെയുള്ള ഇടങ്ങളില്‍ കേരളത്തിലേതിന് ഒപ്പവും സൗദിയില്‍ ഒക്ടോബര്‍ 13നും ആയിരുന്നു റിലീസ്. മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ജിസിസിയില്‍ ആകെ 58 തിയറ്ററുകളില്‍ ചിത്രം തുടരുന്നുണ്ട്. യുഎഇയില്‍ മാത്രം 30 സ്‌ക്രീനുകളിലും. അതേസമയം മൂന്നാം വാരം കേരളത്തില്‍ 87 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. കേരളത്തിലെ റിലീസ് സെന്ററുകളുടെ എണ്ണം 219 ആയിരുന്നു.
മമ്മൂട്ടിയുടെ ഇത്രനാളും നീണ്ട സിനിമാ ജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ ലൂക്ക് ആന്റണിയെന്ന നായകന്‍. ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു. ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രവുമാണ് റോഷാക്ക്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here