ആരോഗ്യപ്രവർത്തകയെ കൂട്ടബലാത്സംഗത്തിനിരയാക്കി | Chhattisgarh

ഛത്തീസ്ഗഡിൽ ആരോഗ്യപ്രവർത്തകയെ കൂട്ടബലാത്സംഗത്തിനിരയാക്കി.പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപെടെ നാലുപേർ ചേർന്നാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മനേന്ദ്രഗഡ് ജില്ലയിലെ ആരോഗ്യ കേന്ദ്രത്തിൽ ജോലിചെയ്യുന്ന 32കാരിയായ ആരോഗ്യപ്രവർത്തകയാണ് കൂട്ടബലാത്സംഗത്തിനിരയായത്.പീഡിപ്പിക്കുന്നതിന്റെ
ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി.

കഴിഞ്ഞദിവസം ആരോഗ്യകേന്ദ്രത്തിൽ പ്രതികൾ അതിക്രമിച്ച് കയറി, പിന്നാലെ യുവതിയെ കത്തികാട്ടി ഭയപ്പെടുത്തി ബന്ദിയാക്കി.പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ
നാലുപേർ ചേർന്നാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.

കൈകാലുകൾ ബന്ദിച്ചശേഷം ഓരോരുത്തരായി പീഡിപ്പിച്ചുവെന്നും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ് ആദ്യം പീഡിപ്പിച്ചതെന്നുമാണ് യുവതിയുടെ മൊഴി. പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.

പീഡനത്തിന് ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മറ്റൊരാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

പീഡന വിവരം പുറത്ത് വന്നതോടെ ഛത്തീസ്ഗഡ് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംരക്ഷണം വേണമെന്ന് ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ആവശ്യപ്പെട്ടു. കുറ്റാരോപിതർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനി ജോലിയിൽ പ്രവേശിക്കില്ലെന്നും നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News