ലഹരിവിരുദ്ധ പ്രചാരണം ; യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച കൂട്ടയോട്ടം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

ലഹരി വിരുദ്ധ സന്ദേശമുയർത്തി സംസ്ഥാന യുവജന ക്ഷേമ ബോർഡ് കൂട്ടയോട്ടം സംഘടിപ്പിച്ചു.സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന കൂട്ടയോട്ടത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കാളികളായി.

വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശമുയർത്തിയാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന കൂട്ടയോട്ടത്തിൽ മന്ത്രിമാരും എംഎൽഎമാരും ജനപ്രതിനിധികളും പങ്കാളികളായി.കൂട്ടയോട്ടത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് ബീച്ചിൽ യുവജന കാര്യവകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.ലഹരി വിരുദ്ധ ക്യാമ്പയ്ന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കാനൊരുങ്ങുന്നതെന്ന് വൈസ് ചെയർമാൻ എസ് സതീഷ് പറഞ്ഞു.

ജനപ്രതിനിധികൾക്ക് പുറമേ ടീം കേരള വോളണ്ടിയർമാർ, യുവജന സന്നദ്ധ പ്രവർത്തകർ, വിദ്യാർത്ഥികൾ, ക്ലബ്ബ് പ്രതിനിധികൾ തുടങ്ങിയവരും കൂട്ടയോട്ടത്തിൽ പങ്കാളികളായി.

ഇടുക്കി തൊടുപുഴയിൽ സംഘടിപ്പിച്ച കൂട്ടയോട്ടം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

ചടങ്ങിൽ തൊടുപുഴ നഗര സഭാ ചെയർമാൻ സനീഷ് ജോർജ് അധ്യക്ഷനായി. വിമുക്തി മിഷൻ ജില്ല കോ ഓഡിനേറ്റർ ഡിജോ ദാസ് ലഹരി വിരുദ്ധ പ്രതിജ്ഞയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സലീം വി എ ലഹരി വിരുദ്ധ സന്ദേശവും നൽകി.

സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടത്തിൽ നൂറുകണക്കിന് പേർ അണിനിരന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here