‘യുവതയ്ക്കൊപ്പം കളമശ്ശേരി’;ശ്രദ്ധേയമായി മിനി മാരത്തണ്‍

ലഹരി ഉപയോഗത്തിനെതിരെ ക്രിയാത്‌മക യുവത്വം എന്ന മുദ്രാവാക്യവുമായി പോരാടാൻ ഒരുങ്ങുകയാണ് കളമശ്ശേരി മണ്ഡലം.മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന യുവതയ്ക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ പ്രചരണാര്‍ഥം സംസ്ഥാന മിനി മാരത്തണ്‍ സംഘടിപ്പിച്ചു.ആലുവയില്‍ നിന്നും കുസാറ്റ് വരെയുള്ള മാരത്തണില്‍ ആയിരംപേര്‍ പങ്കാളികളായി.

May be an image of one or more people, people standing and outdoors

May be an image of 13 people, people standing and road

ആലുവ യു.സി കോളേജിൽ നിന്നും ആരംഭിച്ച മാരത്തൺ മന്ത്രി പി.രാജീവും ഫുട്ബോൾ താരം സി.കെ വിനീതും ചേര്‍ന്നാണ് ഫ്ലാഗോഫ് ചെയ്തത്.18.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മിനിമാരത്തണില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളംപേരാണ് പങ്കെടുത്തത്.ഫിനിഷിംഗ് പോയിന്‍റായ കുസാറ്റ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ യുവതയ്ക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വ്വഹിച്ചു.

May be an image of 5 people, people standing and crowd

സംസ്ഥാന, ജില്ലാതല സ്പോർട്സ് കൗൺസിലുകളിൽ നിന്നുമാറി പഞ്ചായത്ത്തല സ്പോർട്സ് കൗൺസിലുകൾ ആരംഭിക്കുമെന്ന് മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു.കായിക പ്രതിഭകളെ മാത്രമല്ല എല്ലാ രംഗത്തും മികച്ച യുവത്വത്തെ വാർത്തെടുക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി പി.രാജീവ് പറഞ്ഞു.

May be an image of 11 people and people standing

കുസാറ്റ്, കേരള സ്പോർട്സ് കൗൺസിൽ, യുവജനക്ഷേമ ബോർഡ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച മിനി മാരത്തണില്‍ വിജയികളായവര്‍ക്ക് മന്ത്രിമാര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.ലഹരിക്കെതിരെ സർക്കാർ ആവിഷ്കരിച്ചിക്കുന്ന വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒപ്പംചേര്‍ന്നാണ് മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തില്‍ സ്വന്തം മണ്ഡലമായ കളമശ്ശേരിയില്‍ സമഗ്ര കായിക വികസന പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വാർഡ് തലത്തിൽ ജനകീയ ജാഗ്രതാ സമിതികൾ രൂപീകരിക്കും.യുവജനങ്ങളെ വിവിധ കായിക മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിപ്പിച്ച് അതുവഴി ലഹരി – മയക്കുമരുന്ന് തുടങ്ങി സമൂഹത്തെ ബാധിക്കുന്ന മാരക വിപത്തുകളെ തടയുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News