വിഷ്ണുപ്രിയയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മൃതദേഹം വീട്ടിലെത്തിച്ചു

പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം വള്ള്യായിലെ വീട്ടിലേക്ക് കൊണ്ടുപോയി. വീടിന് സമീപത്താണ് മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത്. വൈകീട്ട് നാലു മണിയോടെ സംസ്‌കരിക്കുമെന്നാണ് വിവരം. വിഷ്ണുപ്രിയക്ക് അന്തിമോപചാരം അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് വീട്ടിലേക്ക് ഒഴുകുന്നത്. കെ.കെ ശൈലജ എംഎൽഎ അടക്കമുള്ളവർ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് വിഷ്ണുപ്രിയയെ മുൻ കാമുകൻ കുത്തിക്കൊലപ്പെടുത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് എത്തിയ പ്രതി ചുറ്റികകൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന് അരമണിക്കൂറിനകം തന്നെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.

അറസ്റ്റിലായ ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാൾ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരെയും കൊല്ലാൻ പദ്ധതിയിട്ടത്.

അതേസമയം, ബൈക്കിൽ മാനന്തേരിയിലേക്ക് പോയ ശ്യാംജിത്, വീടിനടുത്തുള്ള ഒരു കുഴിയിൽ ബാഗ് വെച്ച് അതിന് മീതെ ഒരു കല്ലും എടുത്തുവെച്ചു. പിന്നീട് വീട്ടിൽ പോയി കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരിയിൽ അച്ഛന്റെ ഹോട്ടലിലേക്ക് പോയി. ഇവിടെ ഭക്ഷണം വിളമ്പുകയായിരുന്ന പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി എല്ലാ കഥയും വെളിപ്പെടുത്തുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News