കഠിനംകുളത്ത് വള്ളം മറിഞ്ഞ സംഭവം; കാണാതായ രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി

കഠിനംകുളം കായലിൽ വള്ളം മറിഞ്ഞ് കാണാതായ രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സിന്റെ മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ക‍ഴിഞ്ഞ ദിവസമാണ് കഠിനംകുളത്ത് വള്ളം മറിഞ്ഞ് ഒരാളെ കാണാതായത്. വെട്ടുറോഡ് സ്വദേശി രഞ്ജിതിനെ (35)നെയാണ് കാണാതായത്. കണിയാപുരം സ്വദേശികളായ ഷിജു, നന്ദു, രഞ്ജിത് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. മദ്യലഹരിയിലായിരുന്ന മൂന്ന് പേരും മുരുക്കുംപുഴ കടവിലുണ്ടായിരുന്ന വള്ളം ഉടമയറിയാതെ അഴിച്ച് അതിൽ കയറി കഠിനംകുളത്തെ ബാറിൽ വന്ന് മദ്യപിച്ച് മടങ്ങുന്നതിനിടെയാണ് അപകടം.ഇതിൽ ഷിജു, നന്ദു എന്നിവർ നീന്തിക്കയറി.

ആദ്യം കഠിനംകുളം പോലീസും നാട്ടുകാരും തെരച്ചിൽ തുടങ്ങിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ കഴക്കൂട്ടത്ത് നിന്നെത്തിയ ഫയർഫോഴ്സ് സംഘം തെരച്ചിൽ നടത്തി. തുടർന്നാണ് മുങ്ങിയ വള്ളം കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് രഞ്ജിതിന്‍റെ മൃതദേഹം ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News