ADVERTISEMENT
ബലാത്സംഗ കേസ് പ്രതി എൽദോസ് കുന്നപ്പിള്ളിയെ നിയമസഭാ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്ന കാര്യം സഭ ചേരുമ്പോൾ തീരുമാനിക്കാമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേസിൽ കുന്നപ്പിള്ളിക്കെതിരെയായ മുഖം രക്ഷിക്കൽ നടപടിക്ക് പിന്നാലെയാണ്, വീണ്ടും കെപിസിസിയുടെ സംരക്ഷണ സമീപനം. ആദ്യദിന ചോദ്യം ചെയ്യലിൽ നിസ്സഹകരിച്ച എൽദോസിനെ, നാളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും.
കെപിസിസി അംഗം മാത്രമായ, മറ്റു ഭാരവാഹിത്വമില്ലാത്ത എൽദോസിനെ ദൈനംദിന പ്രവർത്തനത്തിൽ നിന്ന് സസ്പെൻഡ് ചെയ്താണ് അസാധാരണ നടപടി കെപിസിസി സ്വീകരിച്ചത്. പിന്നാലെയാണ് അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സംരക്ഷണ പ്രതികരണം. എൽദോസിനെ നിയമസഭാ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്ന കാര്യം നിയമസഭ ചേരുമ്പോൾ തീരുമാനിക്കാമെന്ന് തിരുവഞ്ചൂർ പറഞ്ഞു.
അതേസമയം, ആദ്യദിനം ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത എൽദോസിനെ ക്രൈംബ്രാഞ്ച് നാളെ വീണ്ടും ചോദ്യം ചെയ്യും. പരാതിക്കാരിക്കൊപ്പം മുഖ്യ സാക്ഷിയേയുമിരിത്തിയാകും ചോദ്യം ചെയ്യൽ. മൊബൈൽ ഫോൺ കൈമാറാനും നോട്ടീസ് നൽകിയിട്ടുണ്ട്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും അന്വേഷണ സംഘം പരാതിക്കാരിയുടെ വീട്ടിലും കോവളം ഗസ്റ്റ് ഹൗസിലും എത്തിച്ച് എൽദോസുമായി തെളിവെടുപ്പ് നടത്തുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.