കട്ടന്‍ചായയ്‌ക്കൊപ്പം കുമ്പിളപ്പം; ആഹാ അഡാര്‍ കോംപിനേഷന്‍

കുമ്പിളപ്പമെന്നും തെരളി അപ്പമെന്നും അറിയപ്പെടുന്ന സ്വാദിഷ്ടമായ വിഭവത്തിന്റെ പ്രധാന ചേരുവ നല്ല വെള്ളം തൊടാത്ത കുഴച്ചക്കയാണ്. കുഴച്ചക്ക വരട്ടിയതിന് പകരം വരിക്ക ചക്കയും ഉപയോഗിക്കാം. അരിപ്പൊടിയ്ക്കു പകരം റവയും ചക്കപ്പഴത്തിനു പകരം വാഴപ്പഴം ഉപയോഗിച്ചും പലയിടങ്ങളിലും കുമ്പിളപ്പം ഉണ്ടാക്കും. എങ്ങനെയാണ്
തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

ചക്കപ്പഴം – 1 കിലോഗ്രാം
ശര്‍ക്കര – 250 ഗ്രാം
ഏലയ്ക്ക – 8 എണ്ണം
അരിപ്പൊടി വറുത്തത് – 2 കപ്പ്
പഞ്ചസാര – 2 ടീസ്പൂണ്‍
തേങ്ങ – 1
നെയ്യ് – 2 ടേബിള്‍സ്പൂണ്‍
വഴനയില (ബേ ലീഫ്) – 20 എണ്ണം
വെള്ളം – 150 മില്ലിലിറ്റര്‍

തയാറാക്കുന്ന വിധം

കുമ്പിള്‍ ഇല കഴുകി തുടച്ച് എടുക്കണം. ചക്കപ്പഴത്തിന്റെ കുരുമാറ്റി ചെറുതാക്കി അരിഞ്ഞെടുത്ത ശേഷം മിക്‌സിയില്‍ അരച്ച് എടുക്കാം. ശര്‍ക്കര കുറച്ച് വെള്ളം ചേര്‍ത്ത് പാനിയാക്കാം. പഞ്ചസാര ചേര്‍ത്ത് ഏലയ്ക്കാ പൊടിച്ചെടുക്കാം. അടികട്ടിയുള്ള പാത്രത്തില്‍ ചക്കപ്പഴം അരച്ചതിലേക്കു ശര്‍ക്കരപ്പാനി അരിച്ച് ഒഴിച്ചത് ചേര്‍ത്ത് യോജിപ്പിച്ച് ചൂടാക്കാം. തീ കുറച്ച് വേണം പാകം ചെയ്യാന്‍. ഏലയ്ക്കാപൊടിച്ചതും ഒരു നുള്ള് ഉപ്പും ഇതിലേക്കു ചേര്‍ക്കാം. ആവശ്യത്തിനു നെയ്യ് ചേര്‍ത്തു കൊടുക്കാം.

വെന്തു വരുമ്പോള്‍ തീ ഓഫ് ചെയ്യാം. തേങ്ങാചിരകിയതും അരിപ്പൊടിയും ഇതിലേക്കു ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. വഴനയില കുമ്പിള്‍ ആകൃതിയില്‍ കോട്ടിയതിലേയ്ക്ക് കൂട്ട് നിറച്ച് അപ്പച്ചെമ്പില്‍ വേവിച്ചെടുക്കാം. നല്ല നാടന്‍ കുമ്പിള്‍ അപ്പം ചെറു ചൂടോടെ അല്ലെങ്കില്‍ ഫ്രിജില്‍ വച്ച് തണുപ്പിച്ചും കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here