Straightner: പതിവായി ഹെയര്‍ സ്‌ട്രെയിറ്റനറുകള്‍ ഉപയോഗിക്കുന്നവരാണോ? ഇത് അറിയണം

പതിവായി ഹെയര്‍ സ്‌ട്രെയിറ്റനറുകള്‍(Hair straightner) ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? സ്‌ട്രെയിറ്റ്‌നര്‍ ഉപയോഗിക്കുന്നത് പല വിധ രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. യുഎസില്‍ ഗര്‍ഭാശയ അര്‍ബുദങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഹെയര്‍ സ്‌ട്രെയിറ്റനറുകള്‍ ഗര്‍ഭാശയ അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏകദേശം 11 വര്‍ഷമായി യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസിലെ (എന്‍ഐഇഎച്ച്എസ്) ഗവേഷകര്‍ ഗര്‍ഭപാത്രമുള്ള 33,947 സ്ത്രീകളെ പിന്തുടര്‍ന്നു. ഇതില്‍ 378 ഗര്‍ഭാശയ അര്‍ബുദ കേസുകള്‍ കണ്ടെത്തി.

കെമിക്കല്‍ ഹെയര്‍ സ്ട്രെയ്റ്റനറുകള്‍ പതിവായി ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഒരിക്കലും ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ഗര്‍ഭാശയ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. 34,000 യുഎസ് സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകള്‍. സ്ട്രൈറ്റനറുകള്‍ പതിവായി ഉപയോഗിക്കുന്നവരുടെ നിരക്ക് 4.05 ശതമാനത്തില്‍ ഇരട്ടിയായതായി പഠനത്തില്‍ പറയുന്നു. ‘ആളുകളെ പരിഭ്രാന്തരാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല…’-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സസിന്റെ (N.I.E.H.S.) പരിസ്ഥിതി, കാന്‍സര്‍ എപ്പിഡെമിയോളജി ഗ്രൂപ്പിന്റെ തലവനും പഠനത്തിന്റെ പ്രധാന രചയിതാവുമായ അലക്സാന്ദ്ര വൈറ്റ് പറഞ്ഞു.

ഹെയര്‍ സ്ട്രെയ്റ്റനറുകളും ഗര്‍ഭാശയ അര്‍ബുദവും തമ്മിലുള്ള ബന്ധം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ എപ്പിഡെമിയോളജിക്കല്‍ പഠനമാണിതെന്ന് കരുതുന്നു. എന്നാല്‍ കൂടുതല്‍ പഠനത്തിലൂടെ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. ഹെയര്‍ സ്ട്രെയിറ്റനര്‍ ഉപയോഗിക്കുന്നത് അണ്ഡാശയ, സ്തനാര്‍ബുദം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മുന്‍ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിസ്റ്റര്‍ സ്റ്റഡിയില്‍ നിന്നുള്ള ഡാറ്റ ചൂണ്ടിക്കാട്ടുന്നു.

ഡൈകള്‍, കളറിംഗ്, ബ്ലീച്ച് എന്നിവയിലെ രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന ഗര്‍ഭാശയ അര്‍ബുദവും മറ്റ് മുടി ഉല്‍പന്നങ്ങളും തമ്മിലുള്ള ബന്ധം പഠനത്തില്‍ കണ്ടെത്തിയില്ലെന്ന് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ തുടങ്ങിയ അധിക ഹോര്‍മോണുകള്‍ മുമ്പ് ഗര്‍ഭാശയ അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ പല മുടി ഉല്‍പ്പന്നങ്ങള്‍ക്കും ഈ സ്വാഭാവിക ഹോര്‍മോണുകളെ അനുകരിക്കാനും അവയുടെ റിസപ്റ്ററുകളുമായി ബന്ധിപ്പിക്കാനും കഴിയും.

2018-ല്‍ പരീക്ഷിച്ച 18 മുടി ഉല്‍പ്പന്നങ്ങളില്‍ എന്‍ഡോക്രൈന്‍ തടസ്സപ്പെടുത്തുന്ന രാസവസ്തുക്കള്‍ ഗവേഷകര്‍ കണ്ടെത്തി. തിരിച്ചറിഞ്ഞ രാസവസ്തുക്കളില്‍ 84 ശതമാനവും ഉല്‍പ്പന്ന ലേബലുകളില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്തവയാണ്. കൂടാതെ 11 ഉല്‍പ്പന്നങ്ങളില്‍ യൂറോപ്യന്‍ യൂണിയന്റെ കോസ്‌മെറ്റിക്‌സ് നിര്‍ദ്ദേശപ്രകാരം നിരോധിക്കപ്പെട്ടതോ കാലിഫോര്‍ണിയ നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്നതോ ആയ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News