ആരെയും കൊതിപ്പിക്കുന്ന ഇളനീര്‍ പായസം പുഡ്ഡിങ്

ആരെയും കൊതിപ്പിക്കുന്ന രുചിയുള്ള വിഭവമാണ് ഇളനീര്‍ പായസം പുഡ്ഡിങ്. ഈ വിഭവം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

കരിക്ക് – 80 ഗ്രാം (1 കപ്പ് )
കരിക്കിന്‍ വെള്ളം – 3/4 കപ്പ്
പാല്‍ – 500 മില്ലി
കണ്ടന്‍സ്ഡ് മില്‍ക്ക് – 3/4 കപ്പ്
ഏലക്കാപ്പൊടി – 1 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ (ഒന്നാം പാല്‍) – 1/2 കപ്പ്
ചൈന ഗ്രാസ് (1 കപ്പ് വെള്ളത്തില്‍ കുതിര്‍ത്തത്)
ഗാര്‍ണിഷ് ചെയ്യാന്‍ ആവശ്യമായവ
കരിക്ക്
അവല്‍
നെയ്യില്‍ വറുത്തെടുത്ത തേങ്ങാക്കൊത്ത്

തയാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി അതിലേക്ക് പാല്‍ ഒഴിച്ചു നല്ല തീയില്‍ തിളപ്പിക്കുക. പാല്‍ തിളച്ചു വരുമ്പോള്‍ തീ കുറച്ചു വച്ചു പാല്‍ ഒന്ന് വറ്റിച്ചെടുക്കുക. അതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്കും (മുക്കാല്‍ കപ്പ് ) ചേര്‍ത്ത് നന്നായി ഇളക്കുക. ഇതൊന്ന് മിക്സ് ആയി കഴിയുമ്പോള്‍ അതിലേക്ക് അഞ്ചോ ആറോ ഏലയ്ക്ക ഇട്ടു കൊടുക്കുക. ഇത് ചെറിയ തീയില്‍ വച്ച് കുറച്ചു കട്ടി ആകുന്നതു വരെ കൈ എടുക്കാതെ ഇളക്കി കൊടുക്കുക പാല്‍ പിരിയാതെ ഇരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കുറുകി കഴിയുമ്പോള്‍ തീ ഓഫ് ചെയ്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.

പാല്‍ ചെറുതായി തണുത്ത ശേഷം (ചെറിയ ചൂടു വേണം) ഇതിലേക്ക് കോക്കനട്ട് പ്യൂരി (കരിക്കിന്‍ വെള്ളത്തില്‍ കരിക്കിന്റെ ഫ്‌ലെഷ് ഇട്ട് മിക്സിയുടെ ജാറില്‍ നന്നായി മിക്സ് ചെയ്‌തെടുത്തത് ) ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം അര കപ്പ് തേങ്ങാപ്പാല്‍ (ഒന്നാം പാല്‍) ചേര്‍ക്കുക (ആവശ്യമെങ്കില്‍ കരിക്ക് ചെറിയ കഷണങ്ങള്‍ ആയി ചേര്‍ക്കാം) ഇപ്പോള്‍ ഇളനീര്‍ പായസം റെഡി ആയിട്ടുണ്ട്.

ഇനി ഇതിലേക്ക് ചൈന ഗ്രാസ് ചേര്‍ത്ത് പുഡ്ഡിങ് തയാറാക്കാം. അതിനായി അലിയിച്ചു വച്ചിരിക്കുന്ന ചൈന ഗ്രാസ് (10 ഗ്രാം ചൈന ഗ്രാസ് ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്) ചൂടു കുറഞ്ഞതിനു ശേഷം പായസത്തിലേക്ക് ചേര്‍ത്തു ചെറിയ തീയില്‍ ഒന്ന് കുറുക്കി(5-6 മിനിറ്റ് ) എടുക്കുക. ഈ സമയത്ത് പായസത്തില്‍ ചേര്‍ത്തിരിക്കുന്ന ഏലക്ക മാറ്റാം. ഇനി ഇത് പുഡ്ഡിങ്ങ് തയാറാക്കുന്നതിനായി ഉള്ള ഒരു പാത്രത്തിലേക്ക് മാറ്റാം. അതിനായി ഒരു പാത്രം എടുത്ത് അതിനെ ക്ലിങ്ങ് റാപ്പ് വച്ച് ടൈറ്റായി റാപ്പ് ചെയ്യുക.

അതിനു ശേഷം അലുമിനിയം ഫോയില്‍ കൊണ്ട് പാത്രം റാപ്പ് ചെയ്യുക. ഇനി ഇതിലേക്ക് ആദ്യത്തെ ബേസ് ലയറില്‍ അവല്‍ (ശര്‍ക്കരയില്‍ വെളയിച്ച അവല്‍ ആണ് എടുക്കേണ്ടത്)ഇട്ടു കൊടുക്കുക. അവല്‍ നന്നായി പ്രസ് ചെയ്ത് ഒരേ ലെവല്‍ ആക്കിയ ശേഷം പത്തു മിനിറ്റ് ഒന്ന് ഫ്രീസ് ചെയ്യുക. അവല്‍ ഫ്രീസ് ആയ ശേഷം ഇതിനു മുകളിലേക്ക് പായസത്തിന്റെ പുഡിങ്ങ് മിക്‌സ്ചര്‍ (രണ്ടു തവി) ചേര്‍ക്കുക. വീണ്ടും ഇത് 1- 2 മണിക്കൂര്‍ വരെ ഫ്രിഡ്ജില്‍ വയ്ക്കുക. ഇത് സെറ്റ് ആയ ശേഷം മറ്റൊരു പാത്രത്തിലേക്ക് പ്ലേറ്റ് ചെയ്ത് നെയ്യില്‍ വറുത്ത തേങ്ങ ചേര്‍ത്ത് ഇതിനെ ഗാര്‍ണിഷ് ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here