ADVERTISEMENT
സ്വപ്ന സുരേഷിന്‍റെ(swapna suresh) ആരോപണങ്ങള്‍ യുക്തിക്ക് നിരക്കാത്തതെന്ന് തോമസ് ഐസക്(thomas isaac). സ്വപ്ന ഇന്ന് ബിജെപിയുടെ ദത്തുപുത്രിയാണ്. അവരെക്കൊണ്ട് ഇത്തരം ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നത് ആ രാഷ്ട്രീയമാണ്. അതിനെ എങ്ങനെ രാഷ്ട്രീയമായി നേരിടണമെന്നുള്ളത് പാര്‍ട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
സ്വപ്ന പറയുന്നതിന് പിന്നിൽ രാഷ്ട്രീയമാണെന്നും പ്രതിപക്ഷത്തിനും ഇതിൽ പങ്കുണ്ടെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്വപ്നയുടെ വിശ്വാസ്യത പരിശോധിക്കപ്പെടണമെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. സ്വപ്നയുടേത് തുടർച്ചയായ വ്യാജ പ്രചാരവേലയെന്നും നേതാക്കൾ പ്രതികരിച്ചു.
സ്വപ്നാ സുരേഷിന്‍റെ ആരോപണങ്ങളോട് മറുപടി പറയേണ്ട ബാധ്യത സിപിഐ എമ്മിനോ എൽഡിഎഫിനോ ഇല്ല. പ്രശ്നങ്ങളെ വഴി മാറ്റാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. സിപിഐ എം ഒന്നിൽ നിന്നും ഒളിച്ചോടില്ല. സ്വപ്ന പറയുന്ന ധാർമികത അടിച്ചേൽപ്പിക്കാൻ ശ്രമിക്കേണ്ടെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
അതേസമയം, സ്വപ്നയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.എൽദോസിന്‍റെ കേസുമായി സ്വപ്നയുടെ ആരോപണങ്ങളെ ബന്ധപ്പെടുത്തേണ്ടതില്ല. അത് ബലാത്സംഗ കേസാണ്. സദാചാരത്തിന്‍റെ്യും ധാർമികതയുടെയും കാര്യത്തിൽ മുന്നണിക്ക് വിട്ടുവീഴ്ചയില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.