Eyes: കണ്ണ് പോയാലേ കണ്ണിന്റെ വില അറിയൂ; ശ്രദ്ധിയ്ക്കാം ഈ കാര്യങ്ങള്‍

കണ്ണുകളുടെ(Eyes) ആരോഗ്യത്തിന് ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പുറമേയുള്ള ഭംഗിമാത്രമല്ല, അകത്തെ സംരക്ഷണവും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ നട്സില്‍ ധാരാളമുണ്ട്. ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് പ്രായവുമായി ബന്ധപ്പെട്ട കേടുപാടുകളില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കും. ബദാം, നിലക്കടല, പിസ്ത, കശുവണ്ടി എന്നിവ കണ്ണുകള്‍ക്ക് ഗുണം ചെയ്യുന്ന വിവിധതരം നട്‌സുകളാണ്. നട്ട്സില്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും കണ്ണിന്റെ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

കാഴ്ചക്ക് അത്യന്താപേക്ഷിതമായ വിറ്റാമിനാണ് വിറ്റാമിന്‍ എ. വിറ്റാമിന്‍ എയുടെ കലവറയാണ് ഇലക്കറികള്‍. ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് കണ്ണിന്റെ കാഴ്ച ശക്തി വര്‍ധിപ്പിക്കുകയും രോഗ പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു.

വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവയാല്‍ സമ്പന്നമാണ് കാരറ്റ്. ബീറ്റാ കരോട്ടിന്‍ കാരറ്റിന് ഓറഞ്ച് നിറം നല്‍കുന്നു. വിറ്റാമിന്‍ എ കാഴ്ചയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. റെറ്റിനയെ പ്രകാശം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന റോഡോപ്‌സിന്‍ എന്ന പ്രോട്ടീന്റെ ഘടകമാണിത്.

ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. ഇത് പ്രായവുമായി ബന്ധപ്പെട്ട കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കും. വിറ്റാമിന്‍ സി, ഇ, സിങ്ക് എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് മുട്ട.

വിറ്റാമിന്‍ സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും ഉറവിടമാണ് ബെറികള്‍. സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി എന്നിങ്ങനെയുള്ള ബെറികളെല്ലാം തന്നെ കഴിക്കാവുന്ന് കണ്ണിന് വളരെയേറെ ഗുണം ചെയ്യുന്നു. ബെറിയിലടങ്ങിയിരിക്കുന്ന ‘ആന്തോസയാനിന്‍’ എന്ന ഫ്‌ളേവനോയിഡ് കാഴ്ചാശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here