Smriti Mandhana: ഇനി വേറെ ലെവല്‍; 72 ലക്ഷത്തിന്റെ ഐക്കണിക്ക് മോഡല്‍ സ്വന്തമാക്കി സ്മൃതി മന്ദാന

പുതിയ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക് സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന(Smriti Mandhana) . തന്റെ പുതിയ വാഹനം സ്വന്തമാക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചിരിയ്ക്കുകയാണ് സ്മൃതി മന്ദാന. സിലിക്കണ്‍ സില്‍വര്‍ ഷേഡിലുള്ള റേഞ്ച് റോവര്‍ ഇവോക്കിന്റെ ടോപ്പ് വേരിയന്റാണ് ക്രിക്കറ്റ് താരം വാങ്ങിയത്.

ഇന്ത്യയില്‍ പൂര്‍ണ്ണമായി ലോഡ് ചെയ്ത ടോപ്പ് വേരിയന്റില്‍ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക് ലഭ്യമാണ്. റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും ചെറിയ റേഞ്ച് റോവറാണ് ഇവോക്ക്. ഏകദേശം 72.09 ലക്ഷം രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില. മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഏത് എഞ്ചിന്‍ ഓപ്ഷനാണ് മന്ദാന തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല.

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഐക്കണിക്ക് മോഡലായ റേഞ്ച് റോവര്‍ ഇവോക്കിനെ 2020-ല്‍ ആണ് അപ്ഡേറ്റ് ചെയ്തത്. എസ്യുവി സിംഗിള്‍ ആര്‍-ഡൈനാമിക് എസ്ഇ ട്രിമ്മില്‍ വാഗ്ദാനം ചെയ്യുന്നു. റേഞ്ച് റോവര്‍ ഫാമിലി മോഡലുകളുടെ മുന്‍ തലമുറയുമായി കൂടുതല്‍ യോജിക്കുന്നതാണ് സ്‌റ്റൈലിംഗ്. ഇതിന് പുതിയ ഗ്രില്ലും സ്വീപ്ബാക്ക് ബോണറ്റും വ്യതിരിക്തമായ എല്‍ഇഡി ഡിആര്‍എല്ലുകളും ലഭിക്കുന്നു. പുറമേയുള്ള നവീകരണത്തിന്റെ ഭാഗമായി ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളും പുതിയ അലോയ് വീലുകളും ഉണ്ട്.

അകത്ത്, 2020-ല്‍ ക്യാബിന് കാര്യമായ പുതുക്കല്‍ ലഭിക്കുന്നു. 3D സറൗണ്ട് ക്യാമറ, PM2.5 ഫില്‍ട്ടറുള്ള ക്യാബിന്‍ എയര്‍ അയോണൈസേഷന്‍, ഫോണ്‍ സിഗ്‌നല്‍ ബൂസ്റ്ററോടുകൂടിയ വയര്‍ലെസ് ചാര്‍ജിംഗ്, പുതിയ പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ പുതിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആഴത്തിലുള്ള ഗാര്‍നെറ്റ്, എബോണി ഷേഡുകള്‍ എന്നിവയില്‍ പൂര്‍ത്തിയാക്കിയ പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമും ക്യാബിന് ലഭിച്ചു.

247 ബിഎച്ച്പിയും 365 എന്‍എം ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ഇന്‍ജീനിയം പെട്രോള്‍ എഞ്ചിനില്‍ നിന്നാണ് റേഞ്ച് റോവര്‍ ഇവോക്കിന്റെ കരുത്ത്. 2.0 ലിറ്റര്‍ ഇന്‍ജെനിയം ഫാമിലി ഡീസല്‍ 201 bhp കരുത്തും 430 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. രണ്ട് എഞ്ചിനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. ഇതിന് പരമാവധി ക്ലെയിം ചെയ്ത വേഗത മണിക്കൂറില്‍ 213 കി.മീ ആണ്. ഇതിന് 8.7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 മണിക്കൂര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാവ് അവകാശപ്പെടുന്നത്.

3ഡി സറൗണ്ട് ക്യാമറ, പിഎം 2.5 ഫില്‍റ്ററോടു കൂടിയ ക്യാബി9 എയ4 അയണൈസേഷ9, ഫോണ്‍ സിഗ്‌നല്‍ ബൂസ്റ്ററോടു കൂടിയ വയ4ലെസ് ഡിവൈസ് ചാ4ജിംഗ്, പുതിയ പിവി പ്രോ ഇ9ഫോടെയ്9മെന്റ് സംവിധാനം തുടങ്ങിയ വിസ്മയകരമായ പുതിയ ഫീച്ചറുകളും സഹിതമാണ് പുതിയ റേഞ്ച് റോവ4 ഇവോക് എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News