
വീണ്ടും പ്രതികാര നടപടിയുമായി ഗവർണർ(governor) ആരിഫ് മുഹമ്മദ് ഖാൻ(arif muhammed khan) രംഗത്തെത്തി. 9 വിസിമാരോട് രാജിവയ്ക്കാനാണ് ഗവർണറുടെ ആവശ്യം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ഗവർണർ അറിയിച്ചിട്ടുള്ളത്. കേരള സര്‍വ്വകലാശാല, എംജി സര്‍വ്വകലാശാല, കൊച്ചി സര്‍വ്വകലാശാല,ഫിഷറീസ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല,സാങ്കേതിക സര്‍വ്വകലാശാല,ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല,കാലിക്കറ്റ് സര്‍വ്വകലാശാല,മലയാള സര്‍വ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
നാളെ 11.30 രാജിക്കത്ത് രാജ് ഭവനിൽ എത്തിക്കണം.യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം എന്ന നിലക്കാണ് നടപടി എന്ന് രാജ്ഭവൻ വ്യക്തമാക്കി. 5 വി സി മാർ ഒറ്റപേരിലുള്ള ശുപാര്‍ശയില്‍ നിയമിച്ചവരാണ്. 4 പേരുടെ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചു.
തുടരെതുടരെയായി പ്രകോപനപരവും പ്രതികാരരൂപേണയുമുള്ള നടപടികളാണ് ഗവർണർ സ്വീകരിക്കുന്നത്.കഴിഞ്ഞ ദിവസം കേരളത്തെ അപമാനിച്ചുകൊണ്ടുള്ള ഗവർണറുടെ പ്രതികരണം ഏറെ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ലോട്ടറിയും മദ്യവുമാണ് കേരളത്തിൻ്റെ വികസനമാര്‍ഗമെന്ന് ഗവര്‍ണർ കഴിഞ്ഞ ദിവസം അവഹേളിച്ചിരുന്നു. കേരളവും പഞ്ചാബും ലഹരിമരുന്നിൻ്റെ തലസ്ഥാനമായി മാറിയെന്നും ഗവര്‍ണര്‍ ആരോപിച്ചു.
ഗവർണർ നടപ്പാക്കുന്നത് സംഘ്‌പരിവാർ അജണ്ടയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചിരുന്നു. ചാൻസലർ പദവി ദുരുപയോഗം ചെയ്യുകയാണ്. ഗവർണറുടെ വഴിവിട്ട നീക്കങ്ങൾക്കെതിരെ എൽഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കും.
നവംബർ 15ന് രാജ്ഭവന്റെ മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് എൽഡിഎഫ് തീരുമാനം. മുഖ്യമന്ത്രിയടക്കമുള്ള മുതിർന്ന എൽഡിഎഫ് നേതാക്കൾ രാജ്ഭവന് മുന്നിലെ പ്രതിഷേധ ധർണയിൽ പങ്കെടുക്കുമെന്ന് എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here