Asha Sharath: ആശ ശരത്തിന്റെ മകള്‍ക്ക് വിവാഹം; മമ്മൂട്ടിയടക്കമുള്ള താരങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹനിശ്ചയം

നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ(Asha Sharath) മകളും നടിയുമായ ഉത്തര വിവാഹിതയാവുന്നു. ആദിത്യയാണ് വരന്‍. ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ നടന്ന വിവാഹനിശ്ചയത്തില്‍ പങ്കെടുത്തു.

മമ്മൂട്ടി(Mammootty), സുരേഷ് ഗോപി, ദിലീപ്, മനോജ് കെ. ജയന്‍ തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തിയിരുന്നു. ആശ ശരത്തിനൊപ്പം നൃത്തവേദികളില്‍ സജീവമാണ് ഉത്തര. ഈയിടെ ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആശ ശരത്തും ഈ ചിത്രത്തില്‍ മുഖ്യവേഷത്തിലുണ്ട്.

2021ലെ മിസ് കേരള റണ്ണര്‍അപ്പ് കൂടിയായിരുന്നു ഉത്തര. കീര്‍ത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകള്‍. ജയരാജ് സംവിധാനം ചെയ്ത മെഹ്ഫില്‍ ആണ് ആശ ശരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. മുകേഷ്, ഉണ്ണി മുകുന്ദന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, മനോജ് കെ ജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News