ഗവർണറുടെ നടപടിക്കെതിരെ പ്രതികരിച്ച് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക്(thomas isaac). സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാമെന്ന ദിവാസ്വപ്നം ഉണ്ണേണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.ഗവർണർ ബിജെപിയുടെ കൈ കോടാലി ആയി പ്രവർത്തിക്കുകയാണ്. രാഷ്ടീയമായും നിയമപരമായും ഇതിനെ നേരിടും.
ആരിഫ് മുഹമ്മദ്ഖാൻ്റെ കളി കേരളത്തിൽ നടക്കില്ലെന്നും ഗവർണ്ണറുടെ അധികാരം കുറയ്ക്കുന്ന നിയമം കേരളത്തിലും കൊണ്ടുവരേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററും(mv govindan master) പ്രതികരിച്ചു
നടപ്പിലാക്കുന്നത് ആർഎസ്എസ് അജണ്ടയാണെന്നും അദ്ദേഹം പ്രതികരിച്ചു. 9 വിസിമാരോട് രാജിവയ്ക്കാനാണ് ഗവർണറുടെ ആവശ്യം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ഗവർണർ അറിയിച്ചിട്ടുള്ളത്.
കേരള സര്‍വ്വകലാശാല, എംജി സര്‍വ്വകലാശാല, കൊച്ചി സര്‍വ്വകലാശാല,ഫിഷറീസ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല,സാങ്കേതിക സര്‍വ്വകലാശാല,ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല,കാലിക്കറ്റ് സര്‍വ്വകലാശാല,മലയാള സര്‍വ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
നാളെ 11.30 രാജിക്കത്ത് രാജ് ഭവനിൽ എത്തിക്കണം. യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം എന്ന നിലക്കാണ് നടപടി എന്നാണ് രാജ്ഭവൻ വ്യക്തമാക്കുന്നത്. 5 വി സി മാർ ഒറ്റപേരിലുള്ള ശുപാര്‍ശയില്‍ നിയമിച്ചവരാണ്. 4 പേരുടെ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.